പുതുവത്സരാഘോഷത്തിനിടെ സ്ത്രീകളെ പീഡിപ്പിച്ചു
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ പുതുവത്സരാഘോഷത്തിനിടെ ഏതാനും പുരുഷന്മാര്‍ വിദേശ ടൂറിസ്റ്റുകളെ പീഡിപ്പിച്ചു. സ്വീഡനില്‍ നിന്നുമെത്തിയ കൗമാരപ്രായക്കാരിയെയാണ് ചിലര്‍ പുതുവത്സരാഘോഷത്തിനിടെ പീഡിപ്പിച്ചത്.
തന്റെ മകളോട് ചിലര്‍ മോശമായി പെരുമാറിയെന്ന് സ്വീഡിഷുകാരനായ ക്രിസ്റ്റണ്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഇന്ത്യയുടെ പ്രതിഛായയെ തന്നെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ മനോജ് എബ്രഹാം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications