Get Updates
Get notified of breaking news, exclusive insights, and must-see stories!

പിബിയില്‍ ആര്‍ക്കും പരാതി നല്‍കാം: വി.എസ്

തിരുവനന്തപുരം: സിപിഎം ജില്ലാസമ്മേളനങ്ങളെക്കുറിച്ചുള്ള പരാതി പോളിറ്റ്‌ ബ്യൂറോയില്‍ ഉന്നയിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന് മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് വി.എസ് ഇങ്ങനെ പറഞ്ഞത്. തിരുവനന്തപുരം ജില്ലാസമ്മേളനം റദ്ദാക്കണമെന്ന്‌ പോളിറ്റ് ബ്യൂറോയോട് ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇതിനകം തന്നെ പരാതി നല്‍കിക്കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലാ സമ്മേളനങ്ങളിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ താന്‍ തികച്ചും അസംതൃപ്തനാണെന്ന് വ്യക്തമാക്കുന്നതായിരുന്നു വി.എസിന്റെ വാക്കുകള്‍. തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ നിന്നും വിട്ടുനിന്നതിനു പിന്നാലെയാണ് പിബിക്കു പരാതി നല്‍കുന്നതു സംബന്ധിച്ച തന്റെ നിലപാട് വി.എസ് വ്യക്തമാക്കിയത്.

ഇതോടെ ജില്ലാ കമ്മിറ്റികള് പിടിച്ചെടുക്കുന്ന ഔദ്യോഗിക വിഭാഗത്തിന്റെ നീക്കത്തിനെതിരെ പോര് തുടരുമെന്ന് വി.എസ് പ്രഖ്യാപിച്ചിരിക്കുകയാണ്. വി.എസ് പക്ഷം നല്‍കുന്ന പരാതികളില്‍ കഴമ്പുണ്ടെന്ന് പിബി കണ്ടെത്തിയാല്‍ അത് ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടിയാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+