തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ നിന്നും വി.എസ് വിട്ടു നിന്നു
തൃശൂര്‍: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം റദ്ദാക്കണമെന്ന ആവശ്യവുമായി വി.എസ് പക്ഷം മുന്നോട്ട്.
പാര്‍ട്ടി സമ്മേളനങ്ങളില്‍ വിഭാഗീയത നടക്കുന്നതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്‌ച തൃശൂരില്‍ നടന്ന ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതു യോഗത്തില്‍ അച്യുതാനന്ദന്‍ പങ്കെടുത്തില്ല.
പൊതു സമ്മേളനം വി.എസ് ഉദ്‌ഘാടനം ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം വി.എസ് സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലായെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും പാര്‍ട്ടിയിലെ ഉള്‍പ്പോരാണ് വി.എസിന്റെ അസാന്നിധ്യത്തിന് കാരണമെന്ന് വ്യക്തമായിട്ടുണ്ട്.
തിങ്കളാഴ്‌ച ഉച്ച വരെ തൃശൂരില്‍ ഉണ്ടായിരുന്ന വി.എസ് റോഡ് സുരക്ഷ അതോറിറ്റി ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷം സ്ഥലം വിടുകയായിരുന്നു. യോഗത്തില്‍ നിന്നും വിട്ടു നിന്ന വി.എസിന്റെ നടപടി സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
ഇതിനിടെ തൃശൂര്‍ ജില്ലാ സമ്മേളനം മത്സരമില്ലാതെ അവസാനിച്ചതിന്റെ ആശ്വാസത്തിലാണ് ഔദ്യോഗിക പക്ഷം. വി.എസ് പക്ഷം മത്സരത്തില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഒഴിവാകുകയായിരുന്നു.
ജില്ലാ സെക്രട്ടറിയായി പിണറായി പക്ഷത്തെ ബേബി ജോണ്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ടി. ശിവദാസമേനോന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.
തിരുവനന്തപുരം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കണമെന്ന് വി.എസ് പക്ഷം പോളിറ്റ് ബ്യൂറോയോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതു കൂടാതെ വിവിധ ഏരിയ കമ്മിറ്റികളില്‍ നിന്ന് പരാതിയും പോളിറ്റ്‌ബ്യൂറോയിലേക്ക് പോയിട്ടുണ്ട്.
എന്നാല്‍ പാര്‍ട്ടിമാര്‍ഗ രേഖ പ്രകാരമാണ് തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടന്നതെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. അവകാശം വിനിയോഗിക്കുക മാത്രമാണ് തങ്ങള്‍ ചെയ്‌തതെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിശദീകരണം.
തലസ്ഥാന ജില്ലയില്‍ നടന്ന സമ്മേളനത്തില്‍ വി.എസ് പക്ഷത്തെ പ്രമുഖരെല്ലാം പരാജയപ്പെട്ടിരുന്നു. ഇവരെ തിരഞ്ഞു പിടിച്ചു തോല്‌പിക്കുകയായിരുന്നുവെന്നാണ് വി.എസ് പക്ഷത്തിന്റെ ആരോപണം.












Click it and Unblock the Notifications