ഇനി ദാറ്റ്‌സ്‌മലയാളം ഗൂഗിള്‍ ഡസ്‌ക്‌ടോപ്പിലും കാണാം

Malayalam Gadgetഇനി ദാറ്റ്‌സ്‌മലയാളം ഗൂഗിള്‍ ഡസ്‌ക്‌ടോപ്പിലും കാണാം. അതിനായുള്ള ദാറ്റ്‌സ്‌മലയാളത്തിന്റെ ഗൂഗിള്‍ ഗാഡ്‌ജറ്റ്‌ തയാറായികഴിഞ്ഞു.

മറ്റ്‌ പലതിലും എന്നപോലെ ഇക്കാര്യത്തിലും ദാറ്റ്‌സ്‌മലയാളം ഒന്നാമതാണ്‌. ആദ്യമായി ഗൂഗിള്‍ ഗാഡ്‌ജറ്റ്‌ തയ്യാറാക്കുന്ന മലയാള പോര്‍ട്ടലാണ്‌ ഒണ്‍ഇന്ത്യ ഗ്രൂപ്പില്‍ പെട്ട ദാറ്റ്‌സ്‌മലയാളം.

ഗൂഗിള്‍ ഡസ്‌ക്‌ ടോപ്പില്‍ ദാറ്റ്‌സ്‌മലയാളം വാര്‍ത്തകളും മറ്റും കാണാന്‍ ആദ്യമായി ഉപയോക്താക്കള്‍ ഗൂഗിള്‍ ഡസ്‌ക്‌ ടോപ്പ്‌ ഗൂഗിളിന്റെ സൈറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്യണം.

ഗൂഗിള്‍ ഡസ്‌ക്‌ ടോപ്പിന്റെ സൈഡ്‌ ബാര്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടശേഷം ഒണ്‍ഇന്ത്യയുടെ ഈ പേജിലെ ദാറ്റ്‌സ്‌മലയാളം ഗാഡ്‌ജറ്റ്‌ ഡൗണ്‍ലോഡ്‌ ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌ത്‌ നിങ്ങളുടെ ഡസ്‌ക്‌ ടോപ്പില്‍ സേവ്‌ ചെയ്യുക. തുടര്‍ന്ന്‌ ഡസ്‌ക്‌ ടോപ്പില്‍ സേവ്‌ ചെയ്‌ത ഗൂഗിള്‍ ഐക്കണില്‍ ക്ലിക്ക്‌ ചെയ്‌താല്‍ സൈഡ്‌ ബാറില്‍ ദാറ്റ്‌സ്‌മലയാളം ലോഗോ കാണാനാവും. ഇതിന്റെ താഴെയായി വാര്‍ത്ത, ചലച്ചിത്രം, അംഗന, ആരോഗ്യം എന്നീ വിഭാഗങ്ങള്‍ കാണാം. ഇതില്‍ രണ്ടുതവണ ക്ലിക്ക്‌ ചെയ്‌താല്‍ ഈ വിഭാഗത്തിന്‍ കീഴിലുള്ള വാര്‍ത്തകള്‍ കാണാം.

ദാറ്റ്‌സ്‌മലയാളത്തിന്റെ പേജിലെത്താതെ തന്നെ തലവാചകവും പ്രധാന വാര്‍ത്തയും അറിയാനാവും. കൂടുതല്‍ അറിയണമെങ്കില്‍ വാര്‍ത്തയ്‌ക്ക്‌ മുകളിലുള്ള നീല നിറത്തിലെ ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌താല്‍ മതിയാവും.

മലയാളത്തിന്‌ പുറമേ ഒണ്‍ഇന്ത്യയുടെ വാര്‍ത്ത, ലിവിംഗ്‌, ചലച്ചിത്രം എന്നീ ഇംഗ്ലീഷ്‌ ചാനലുകളുടേയും വിഡ്‌ജറ്റുകള്‍ ഇവിടെ ലഭ്യമാണ്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+