ലയനസമ്മേളനം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുമ്പോള്‍ ലയനസമ്മേളനം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
കരുണാകരനെ കെപിസിസി ആസ്ഥാനത്തേയ്‌ക്ക് ഔദ്യോഗികമായി ക്ഷണിച്ചു. അദ്ദേഹത്തിന് എന്ത് സ്ഥാനം നല്‍കുമെന്ന കാര്യം അലോചിച്ചിട്ടില്ല. കരുണാകരന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച് പാര്‍ട്ടി മുന്നോട്ടുപോകും.
അദ്ദേഹത്തിന്റെ തിരിച്ചുവരവ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നതില്‍ സന്തോഷമുണ്ട്. ഐക്യത്തോടെയും അച്ചടക്കത്തോടെയും മുന്നോട്ടുപോകാമെന്ന് അദ്ദേഹം വാക്കുതന്നിട്ടുണ്ട്. ലയനസമ്മേളനത്തിന്റെ കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കും- ചെന്നിത്തല അറിയിച്ചു.
കരുണാകരുമായി നടത്തിയകൂടിക്കാഴ്‌ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.












Click it and Unblock the Notifications