അച്ഛന്‍ പാരപണിയുമെന്ന് കരുതിയിരുന്നില്ലെന്ന് മുരളി
കൊല്ലം: ഇരുപത്തിയഞ്ച് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ ഒട്ടേറെ പേര്‍ തനിക്കു പാരവച്ചിട്ടുണ്ടെന്നും എന്നാല്‍ സ്വന്തം അച്ഛന്‍ അതു ചെയ്‌തുകളയുമെന്നു കരുതിയില്ലെന്നും എന്‍സിപി സംസ്ഥനപ്രസിഡന്റ് കെ. മുരളീധരന്‍.
ഇനി അച്ഛനുമായി യാതൊരു വിധ രാഷ്ട്രീയ ബന്ധവുമുണ്ടാകില്ലെന്നും എന്നാല്‍ മകന്‍ എന്ന നിലയ്‌ക്കുള്ള കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുമെന്നും മുരളി വ്യക്തമാക്കി.
പലയിടത്തും കരുണാകരന്‍ പറയുന്നു അവന്‍ വരുമെന്ന് എന്നാല്‍ ഈ ഞാന്‍ ഉറപ്പിച്ചു പറയുന്നു അവന്‍ വരില്ല. വാക്കുകളുടെ വിശ്വാസ്യതയാണ് രാഷ്ട്രീയത്തില്‍ പ്രധാനമായി വേണ്ടത്.
കഴിഞ്ഞ ദിവസം തന്നെ വന്നുകണ്ട എ.കെ ആന്റണിയെക്കുറിച്ച് കരുണാകരന്‍ കുറെ നല്ല കാര്യങ്ങള്‍ പറഞ്ഞു. മുമ്പ് ഞാന്‍ കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് ആന്റണിയെക്കുറിച്ച് നല്ലതുപറഞ്ഞാല്‍ എന്നെ വീട്ടില്‍ കയറ്റുമായിരുന്നില്ല. രണ്ടരക്കൊല്ലത്തിന്‌ശേഷം വീണ്ടും സ്‌്‌നേഹം തോന്നാന്‍ കോണ്‍ഗ്രസില്‍ എന്തുമാറ്റമാണ് ഉണ്ടായിട്ടുള്ളത്- മുരളി ചോദിച്ചു.
കരുണാകരന്‍ വന്നാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടുമെന്നാണ് പറയുന്നത്. എന്നാല്‍ ബ്രേക് ഡൗണ്‍ ആയിപ്പോയ ഒരു വണ്ടി ഓടിക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ട് കാര്യമുണ്ടോ കരുണാകരനൊപ്പം പോയവര്‍ കൂമര്‍ നാരായണന്‍മാരാണ്. കൂടെപ്പോയവര്‍ ഇപ്പോള്‍ എവിടെയാണ്.
ലയന സമ്മേളനം നടത്തുന്നവര്‍ ആര് എവിടെ ലയിക്കുന്നുവെന്ന് പറയുന്നില്ല. ടാഗോര്‍ ഹാള്‍ നിറയ്‌ക്കാന്‍ കഴിയാത്തവരാണ് മറൈന്‍ ഡ്രൈവ് നിറയ്‌ക്കുന്നത്- അദ്ദേഹം ചോദിച്ചു.
നാഷണലിസ്‌റ്റ് യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ കണ്‍വന്‍ഷന്‍ കൊല്ലത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍.












Click it and Unblock the Notifications