Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസി മലയാളികള്‍ക്ക്‌ പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്ന്‌ വി.എസ്‌

 V.S. Achuthanandan inaugurating the Keraleeya Pravasi Sangamam, 2008കൊച്ചി: പ്രവാസി മലയാളികള്‍ക്ക്‌ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി വരുകയാണെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍. പ്രവാസികള്‍ക്ക്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കാനുള്ള ശ്രമങ്ങളും തുടങ്ങിയതായി വി.എസ്‌ അറിയിച്ചു.

നോര്‍ക്ക സംഘടിപ്പിച്ച കേരളീയ പ്രവാസി സംഗമം കൊച്ചിയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദീര്‍ഘകാലമായി പ്രവാസികള്‍ ഉന്നയിക്കുന്ന ഈ രണ്ട്‌ ആവശ്യങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നുണ്ട്‌. സര്‍ക്കാറിന്‌ നാലിലൊന്ന്‌ പ്രാതിനിധ്യം മാത്രമുണ്ടായിരുന്ന നോര്‍ക്കാ റൂട്‌സിനെ സര്‍ക്കാറിന്‌ 51.3 ശതമാനം പ്രാതിനിധ്യമുള്ള കമ്പനിയാക്കി മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്‌. അതിനുള്ള നടപടികള്‍ നടക്കുന്നുണ്ട്‌.

സര്‍ക്കാറിന്‌ ഭൂരിപക്ഷ പങ്കാളിത്തമുള്ള കമ്പനിയായി നോര്‍ക്ക റൂട്‌സ്‌ മാറുന്നതോടെ പ്രവാസി കേരളീയര്‍ക്ക്‌ വേണ്ടിയുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന്‌ കൂടുതല്‍ പങ്കുവഹിക്കാന്‍ സാധിക്കും. പ്രവാസി കേരളീയരുടെ സഹകരണത്തോടെ നോര്‍ക്ക ഗ്രാമം സ്ഥാപിക്കാനുളള നിര്‍ദ്ദേശവും പരിഗണനയിലുണ്ട്‌- മുഖ്യമന്ത്രി അറിയിച്ചു.

പ്രവാസികള്‍ക്ക്‌ നിക്ഷേപത്തിന്‌ സുരക്ഷിത സൗകര്യം ഒരുക്കുന്നതിനൊപ്പം രാജ്യാന്തര നിലവാരമുള്ള വിദ്യാഭ്യാസ ചികിത്സാ സൗകര്യങ്ങള്‍, പാര്‍പ്പിട സമുച്ചയം വിനോദത്തിനും വിശ്രമത്തിനുമുള്ള സൗകര്യങ്ങള്‍, പ്രായമായവര്‍ക്കുള്ള പ്രത്യേക സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ്‌ നോര്‍ക്ക ഗ്രാമം പദ്ധതി.

ജോലിക്കായി മലയാളികള്‍ കൂടുതലായി കുടിയേറിയിട്ടുള്ള രാജ്യങ്ങളില്‍ മലയാളം മിഷന്‍ പദ്ധതിയുടെ ഭാഗമായി കൂടുതല്‍ ഭാഷാപഠന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാറിന്‌ പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ ലൈനുകള്‍ ജനുവരിയില്‍ നിലവില്‍ വരുമെന്ന്‌ പരിപാടിയില്‍ പങ്കെടുത്ത കേന്ദ്ര പ്രവാസിമന്ത്രി വയലാര്‍ രവി അറിയിച്ചു. ഇതോടെ കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിലേക്ക്‌ വിദേശ ഇന്ത്യക്കാര്‍ക്ക്‌ നേരിട്ട്‌ ബന്ധപ്പെടുന്നതിനുള്ള അവസരമാണ്‌ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+