ചരിത്രം തിരുത്തിക്കുറിച്ച് എണ്ണ വിപണി
ന്യൂയോര്‍ക്ക് : എണ്ണ വിപണിയുടെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത് എണ്ണയുടെ അന്തരാഷ്ട്ര വില ബുധനാഴ്‌ച ബാരലിന് (159 ലിറ്റര്‍) നൂറ് ഡോളറായി ഉയര്‍ന്നു.
നാലു ഡോളറിന്റെ വര്‍ദ്ധനവാണ് ബുധനാഴ്‌ച വിപണിയിലുണ്ടായത്. എണ്ണയുത്‌പാദക രാജ്യങ്ങളായ നൈജീരയിലേയും മറ്റ് ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെയും രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് എണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകാനുള്ള കാരണം. ഇതു കൂടാതെ ഡോളറിന്റെ വിനിമയ മൂല്യത്തിലുണ്ടായ തകര്‍ച്ചയും വില കൂടാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
അന്താരാഷ്ട്ര വിപണിയിലുണ്ടായ എണ്ണയുടെ വില വര്‍ദ്ധനവ് ഇന്ത്യന്‍ എണ്ണ വിലയേയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില ഫെബ്രുവരിയോടെ യഥാക്രമം നാലു രൂപയായും രണ്ടു രൂപയായും വര്‍ദ്ധിപ്പിച്ചേക്കും. പെട്രോളിയം സെക്രട്ടറി എം. ശ്രീനിവാസനാണ് ഇതു സംബന്ധിച്ച് സൂചന പുറത്തു വിട്ടത്.
കഴിഞ്ഞ നവംബറില്‍ ഇന്ധന വില വര്‍ദ്ധിപ്പിക്കാനാണ് യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതെങ്കിലും ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ എണ്ണയുടെ വില വര്‍ദ്ധ തിരച്ചടിയാകുമോയെന്ന് ഭയന്ന് തീരുമാനം മാറ്റി വെയ്‌ക്കുകയായിരുന്നു.
ഉയര്‍ന്ന വിലയ്‌ക്കു രാജ്യാന്തര വിപണികളില്‍ നിന്നും അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്‌തതു മൂലം പൊതുമേഖല എണ്ണകമ്പനികള്‍ക്ക് 69,753 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് കമ്പനികള്‍ പറയുന്നത്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇതിനു മുമ്പ് ഇന്ത്യന്‍ വിപണിയില്‍ എണ്ണ വില വര്‍ദ്ധിപ്പിച്ചത്.












Click it and Unblock the Notifications