Get Updates
Get notified of breaking news, exclusive insights, and must-see stories!

ബേനസീര്‍: അന്വേഷണത്തിന്‌ സ്‌കോര്‍ട്‌ലാന്റ്‌ യാര്‍ഡ്‌ സഹകരിക്കും

Benazir Bhuttoഇസ്ലമബാദ്‌: പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ബ്രിട്ടനിലെ സ്‌കോട്‌ലാന്റ്‌ യാര്‍ഡ്‌ അന്വേഷണ സംഘത്തിന്റെ സഹായം സ്വീകരിക്കുമെന്ന്‌ പാകിസ്‌താന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷറഫ്‌ അറിയിച്ചു.

ബുധനാഴ്‌ച രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്‌തു സംസാരിക്കവെ മുഷറഫ്‌ അറിയിച്ചതാണ്‌ ഇക്കാര്യം. ഇക്കാര്യത്തില്‍ തന്റെ അഭ്യര്‍ത്ഥന ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ അംഗീകരിക്കുകയായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.

സ്‌കോര്‍ട്‌ ലാന്റ്‌ യാര്‍ഡിന്റെ അന്വേഷണത്തോടെ എല്ലാ ദുരൂഹതകളും മാറുമെന്ന്‌ പ്രതീക്ഷിക്കുന്നു. പാകിസ്‌താനില്‍ വിധ്വംസക സംഘങ്ങള്‍ അവസരം മുതലെടുക്കുകയാണ്‌. ബേനസീറിന്റെ വധത്തെത്തുടര്‍ന്ന് അതിരൂക്ഷമായ കലാപവും കൊള്ളയുമാണ്‌ പാകിസ്‌താനില്‍ നടന്നത്‌.

അക്രമികളെ ശക്തമായി നേരിടും. അക്രമത്തിലുണ്ടായ നഷ്ടങ്ങള്‍ കണക്കാക്കാന്‍ കമ്മീഷനെ നിയോഗിക്കും. ഭീകരവാദ ശക്തികളെ നേരിടാന്‍ രാഷ്ട്രം ഐക്യത്തെട നീങ്ങണം- അദ്ദേഹം ആവശ്യപ്പെട്ടു.

ബേനസീര്‍ വധത്തെക്കുറിച്ച്‌ അന്താരാഷ്ട്ര ഏജന്‍സിയെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന്‌ സ്വദേശത്തുനിന്നും വിദേശത്തുനിന്നും വ്യാപകമായ ആവശ്യം ഉയര്‍ന്നിരുന്നു. ഈ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ്‌ മുഷറഫ്‌ സ്‌കോട്ട്‌ ലാന്റ്‌ യാര്‍ഡിന്റെ സഹകരണം തേടിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+