Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയില്‍വെ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക്‌ ഉയര്‍ത്തുന്നു

മുംബൈ:ഇന്ത്യന്‍ റയില്‍വെ സ്റ്റേഷനുകളുടെ ലക്ഷ്യമാക്കി വന്‍കിട കോര്‍പ്പറേറ്റ്‌ കമ്പനികള്‍ യാത്രയാരംഭിച്ചു.

സ്വകാര്യ-പൊതുമേഖല സംയുക്ത സംരഭത്തിലൂടെ റയില്‍വെ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക്‌ ഉയര്‍ത്തുകയെന്ന റയില്‍വെ വകുപ്പിന്റെ പ്രഖ്യാപനത്തില്‍ വിശ്വാസമര്‍പ്പിച്ചാണ്‌ കമ്പനികള്‍ പുതിയ ചുവടുകള്‍ വയ്‌ക്കുന്നത്‌.

രാജ്യത്തെ വന്‍കിട കേര്‍പ്പറേറ്റ്‌ കമ്പനികളായ ടാറ്റ, അംബാനി സഹോദരന്‍മാര്‍, ലാര്‍സന്‍ ആന്‍ഡ്‌ ടര്‍ബോ, ഡിഎല്‍എഫ്‌ എന്നീ വന്‍കിട കമ്പനികളെല്ലാം റയില്‍വെ സ്റ്റേഷനുകള്‍ തങ്ങളുടെ അടുത്ത ലക്ഷ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇവരെ കൂടാതെ ചില വിദേശ കമ്പനികളും ഇന്ത്യന്‍ പാളങ്ങള്‍ ലക്ഷ്യമാക്കി യാത്രയാരംഭിച്ചിട്ടുണ്ട്‌. ഇതില്‍ പല കമ്പനികളും ഇപ്പോള്‍ തന്നെ രാജ്യത്തെ വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരാണ്‌.

റയില്‍വെയുടെ ജനപ്രിയതയാണ്‌ കമ്പനികളെ ഇതിലേക്ക്‌ ആകര്‍ഷിക്കുന്നതിനുള്ള പ്രധാന കാരണം. കോടിക്കണക്കിന്‌ ജനങ്ങളാണ്‌ ഇന്ത്യന്‍ റയില്‍വെയിലൂടെ ഒരോ വര്‍ഷവും സഞ്ചരിയ്‌ക്കുന്നത്‌.

വന്‍കിട സ്റ്റേഷനുകള്‍ മിക്കവാറും ജനസാന്ദ്രതയേറിയ നഗര പ്രദേശങ്ങളിലായതിനാല്‍ മറ്റു ചില കച്ചവട സാധ്യതകളും കമ്പനികള്‍ കണക്കു കൂട്ടുന്നുണ്ട്‌. അടിസ്ഥാന സൗകര്യ വികസനം, ഭൂമി, കെട്ടിടം, തുറമുഖം, വിമാനത്താവളങ്ങള്‍ എന്നിവയുമായൊക്കെ രാജ്യത്തെ പ്രധാന സ്റ്റേഷനുകള്‍ക്ക്‌ ബന്ധമുണ്ടെന്നതാണ്‌ കമ്പനികളെ സ്റ്റേഷനുകളില്‍ കൊണ്ടു ചെന്നെത്തിക്കുന്നത്‌.

റയില്‍വെ സ്റ്റേഷനുകളുടെ വിപൂലീകരണം വിമാനത്താവളങ്ങളുടെ വികസനം നടപ്പാക്കിയതിനു സമാനമായി നടപ്പാക്കാനാണ്‌ റയില്‍വെ ഉദ്ദേശിക്കുന്നത്‌.

രൂപകല്‌പന ചെയ്യുക, നിര്‍മിയ്‌ക്കുക, പ്രവര്‍ത്തിപ്പിക്കുക, തിരിച്ചു നല്‌കുക(ഡിബിഎഫ്‌ഒടി) അടിസ്ഥാനത്തിലുള്ള പദ്ധതി നടത്തിപ്പാണ്‌ റയില്‍വെ ലക്ഷ്യമിടുന്നത്‌.ഇതിനായി ഒട്ടേറെ വിദേശ, സ്വദേശ കമ്പനികള്‍ റയില്‍വെയെ ഇതിനോടകം സമീപിച്ചിട്ടുണ്ട്‌.

ഇപ്പോഴത്തെ പദ്ധതി പ്രകാരം യാത്രക്കാര്‍ക്കും ചരക്കുകള്‍ക്കും വേണ്ടി പ്രത്യേകം ടെര്‍മിനലുകള്‍ സ്ഥാപിക്കാനാണ്‌ റയില്‍വെ ഉദ്ദേശിയ്‌ക്കുന്നത്‌. കൂടാതെ വരുമാനം വര്‍ദ്ധിപ്പിയ്‌ക്കുന്നതിന്റെ ഭാഗമായി റയില്‍വെ സ്റ്റേഷനുകളോടനുബന്ധിച്ച്‌ ഷോപ്പിംഗ്‌ മാളുകള്‍, ബാങ്കുകള്‍, ഹോട്ടലുകള്‍ എന്നിവ തുടങ്ങാനും ഉദ്ദേശമുണ്ട്. യാത്ര ചെയ്യാത്തവര്‍ കൂടി സ്‌റ്റേഷനുകളിലെത്തുന്നത്‌ റയില്‍വെയ്‌ക്ക്‌ വന്‍തോതില്‍ വരുമാനം നല്‌കുന്ന ഘടകങ്ങളാണെന്ന്‌ അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ പ്രഫസര്‍ ജി. രഘുരാമന്‍ പറയുന്നു.

സ്റ്റേഷനുകളിലെത്തുന്നവര്‍ക്കെല്ലാം വിവിധ സേവനങ്ങള്‍ പ്രദാനം ചെയ്‌താല്‍ റയില്‍വെയുടെ വരുമാനം വര്‍ദ്ധിയ്‌ക്കുമെന്ന്‌ അദ്ദേഹം പറയുന്നു. മെട്രോ നഗരങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലുമായുള്ള 22 റയില്‍വെ സ്റ്റേഷനുകളാണ്‌ രാജ്യാന്തര നിലവാരത്തിലേക്ക്‌ ഉയര്‍ത്താന്‍ റെയില്‍വെ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്‌. ഇതിനായി അന്തര്‍ദേശീയ തലത്തില്‍ റയില്‍വേ പരസ്യവും നല്‍കിയിട്ടുണ്ട്.‌.

ദില്ലി റെയില്‍വെ സ്‌റ്റേഷന്‍ രാജ്യാന്തര നിലവാരത്തിലേക്ക്‌ ഉയര്‍ത്തുന്നതിനായുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിനായി ഒരു കണ്‍സോര്‍ഷ്യം റെയില്‍വെ ഇതിനോടകം രൂപീകരിച്ചിട്ടുണ്ട്‌. ഇതു പ്രകാരം റയില്‍വെയുമായി കരാറിലെത്തുന്ന കമ്പനിയ്‌ക്ക്‌ ദില്ലി റയില്‍വെ സ്റ്റേഷന്റെ പ്രവര്‍ത്തനം നടത്താനുള്ള അവകാശമുണ്ടായിരിയ്‌ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+