നീതി ലഭ്യമാക്കാനായി കിരണ്‍ ബേദിയുടെ വെബ്സൈറ്റ്
ദില്ലി: പരാതികളുമായി എത്തുന്പോള്‍ സ്വീകരിയ്‌ക്കാന്‍ പോലീസ് അധികാരികള്‍ തയ്യാറാകാതിരിയ്‌ക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളെ സഹായിക്കാനായി കിരണ്‍ ബേദിയെത്തുന്നു.
രാജ്യത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ കിരണ്‍ ബേദി ആരംഭിച്ച സേഫര്‍ ഇന്ത്യ എന്ന വെബ്‌സൈറ്റാണ് രാജ്യത്ത് നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് സഹായവുമായി എത്തുന്നത്. സര്‍വീസില്‍ നിന്നും വിരമിച്ച ഐപിഎസ് ഓഫീസര്‍ അരവിന്ദ് വര്‍മ്മയും ഈ ഉദ്യമത്തില്‍ പങ്കാളിയാകുന്നുണ്ട്.
ലക്ഷക്കണക്കിന് പരാതികളാണ് ഓരോ കൊല്ലവും രാജ്യത്തെ പോലീസ് സ്‌റ്റേഷനുകളിലെത്തുന്നതെങ്കിലും വളരെ ചുരുങ്ങിയ പരാതികള്‍ മാത്രമേ സ്റ്റേഷനുകളില്‍ രേഖപ്പെടുത്തുന്നതെന്ന് അരവിന്ദ് വര്‍മ പറഞ്ഞു.
കിരണ്‍ ബേദിയുടെ നേതൃത്വം കൊടുക്കുന്ന ഇന്ത്യ വിഷന്‍ ഫൗണ്ടേഷനാണ് സേഫര്‍ ഇന്ത്യ വെബ്‌സൈറ്റിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാര്‍ക്ക് പോലീസില്‍ നിന്നും നീതി നേടിക്കൊടുക്കലാണ് വെബ്‌സൈറ്റിലൂടെ ബേദി ലക്ഷ്യമിടുന്നത്.
സേഫര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലേക്ക് ജനങ്ങള്‍ക്ക് പരാതി സൗജന്യമായി ഇ-മെയിലിലൂടെ അയ്‌ക്കാം. ഇങ്ങനെ ലഭിയ്‌ക്കുന്ന പരാതികള്‍ ഡിജിപി, കമ്മീഷണര്‍ തുടങ്ങിയ ഉന്നതധികാരികള്‍ക്ക് സേഫര്‍ ഇന്ത്യ അയച്ചു കൊടുക്കും. കൂടാതെ ഇതിന്റെ ഒരു കൊപ്പി പരാതിക്കാരനും അയക്കും. പീന്നിട് അയച്ച പരാതിയുടെ പുരോഗതിയറിയാനും വിവരവകാശ നിയമം ഉപയോഗിച്ചുള്ള നടപടികള്‍ക്കും പരാതിയുടെ കോപ്പി സഹായകമാകുമെന്ന് ബേദി പറഞ്ഞു.
തന്റെ ഉദ്യമം പോലീസിനു പകരമുള്ള മറ്റൊരു അന്വേഷണ ഏജന്‍സിയാകാനുള്ള ശ്രമമല്ലെന്ന് ബേദി സൂചിപ്പിച്ചു.
അഭിഭാഷകര്‍, വിരമിച്ച പോലീസ് ഓഫീസര്‍മാര്‍, നിയമ വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍പ്പെട്ടവര്‍ വെബ്‌സൈറ്റുമായി പ്രവര്‍ത്തിയ്‌ക്കുന്നുണ്ട്. രാജ്യത്ത് അക്രമങ്ങള്‍ കുറയുന്നുണ്ടെന്ന കണക്കുകള്‍ തെറ്റാണ്. ഇതിന്റെ സത്യാവസ്ഥ മനസിലാക്കാന്‍ മാധ്യമങ്ങള്‍ക്കും ഈ ഉദ്യമത്തില്‍ പങ്കാളികളാകാമെന്ന് അവര്‍ പറഞ്ഞു.
അര്‍ഹമായ ജോലിക്കയറ്റം ലഭിക്കാത്തതു മൂലം മാഗ്‌സെ അവാര്‍ഡ് ജേതാവ് കൂടിയായ കിരണ്‍ ബേദി 2007 ഡിസംബറില്‍ സര്‍വീസില്‍ നിന്നും സ്വയം
വിരമിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications