Get Updates
Get notified of breaking news, exclusive insights, and must-see stories!

റാണി മുഖര്‍ജിയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

മുംബൈ: തീര്‍ത്ഥാടന നഗരമായ ഷിര്‍ദ്ദിയില്‍ ബോളിവുഡ്‌ താരം റാണിമുഖര്‍ജി വാങ്ങിയ ഭൂയി മഹാരാഷ്ട്ര സര്‍ക്കാര്‍ ഏറ്റെടുത്തു. റാണി നടത്തിയ ഇടപാട്‌ അനധികൃതമാണെന്ന്‌ കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത്‌.

അഹമദ്‌ നഗര്‍ ഡപ്യൂട്ടി ജില്ലാ കളക്ടര്‍ നന്ദകുമാര്‍ സൂര്യ വംശിയാണ്‌ റാണിയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തകാര്യം അറിയിച്ചത്‌. ഇതുമായി ബന്ധപ്പെട്ട കേസില്‍ അവസാനവാദം കേള്‍ക്കല്‍ കഴിഞ്ഞപ്പോള്‍ ജില്ലാ ഭരണകൂടം തീരുമാനമെടുക്കുകയായിരുന്നു.

കൈമാറാന്‍ പാടില്ലാത്ത കൃഷിഭൂമിയാണ്‌ 33 ലക്ഷം രൂപ നല്‍കി റാണി വാങ്ങിയത്‌. 1.32 ലക്ഷം രൂപ നടി സ്റ്റാമ്പ്‌ ഡ്യൂട്ടി അടച്ച്‌ രജിസ്‌ട്രേഷനും നടത്തിയിരുന്നു. റാണിയുടെ അച്ഛന്‍ രാം മുഖര്‍ജിയുടെ പേരിലാണ്‌ ഭൂമി വാങ്ങിയത്‌.

ഭൂമി നടിക്ക്‌ കൈവശപ്പെടുത്തണമെങ്കില്‍ ഇനി നാസിക്‌ ഡിവിഷണല്‍ കമ്മീഷണര്‍ക്ക്‌ അപേക്ഷ നല്‍കണം. ഡിവിഷണല്‍ കമ്മീഷണര്‍ അപേക്ഷ സ്വീകരിക്കുകയാണെങ്കില്‍ ഭൂമിയുടെ ഇപ്പോഴത്തെ മാര്‍ക്കറ്റ്‌ നിരക്കിന്റെ 75 ശതമാനം തുക അടക്കേണ്ടിവരും.

11.000 ചതുരശ്രയടി സ്ഥലത്തിന്‌ ഇതിനായി 1.10 കോടി രൂപ അടയ്‌ക്കേണ്ടിവരുമെന്ന്‌ സൂര്യവംശി പറഞ്ഞു. റാണി മുഖര്‍ജി അതിന്‌ തുനിയുമോ എന്ന കാര്യം അവരുടെ അഭിഭാഷന്‍ തന്നെ അറിയിച്ചിട്ടില്ലെന്ന്‌ സൂര്യവംശി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+