എട്ടാം ക്ലാസുകാരനെ പത്താം ക്ലാസുകാരന്‍ വെടിവെയ്ച്ചു കൊന്നു
സത്‌ന(മധ്യപ്രദേശ്): ഹരിയാനയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ വെടിവെച്ചു കൊന്നതിനു പിന്നാലെ മധ്യപ്രദേശിലും സ്‌കൂള്‍ വിദ്യാര്‍ഥി സഹപാഠിയുടെ വെടിയേറ്റു മരിച്ചു.
മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ ചെരോനി ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ ധര്‍മു കോല്‍(14) എന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് സഹപാഠിയുടെ തോക്കില്‍ നിന്നും വെടിയേറ്റ് മരിച്ചത്.
വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് സ്‌കൂള്‍ വിട്ടയുടെനെയായിരുന്നു സംഭവം. സമ്പന്ന കുടുംബാംഗമായ രാഹുല്‍ സിങും ഗോത്ര വര്‍ഗക്കാരനായ ധര്‍മു കോലും തമ്മില്‍ കുറച്ചു ദിവസം മുമ്പ് വഴക്ക് നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വ്യാഴാഴ്‌ച ക്ലാസ് വിട്ടയുടനെ പത്താം ക്ലാസുകാരനായ രാഹുല്‍ സിങ് കയ്യിലുണ്ടായിരുന്ന നാടന്‍ തോക്കുപയോഗിച്ച് വെടിവെയ്‌ക്കുകയായിരുന്നു.
വെടിയേറ്റ ധര്‍മു കോല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരിച്ചത്. രാഹുലിനെ പിന്നീട് പോലീസ് അറസ്‌റ്റു ചെയ്‌തു.
കഴിഞ്ഞ മാസം ഹരിയാനയിലെ ഗുഡ്‌ഗാവ് ഇന്റര്‍നാഷണല്‍ സ്‌കൂളിലും ഇതിനു സമാനമായ സംഭവം നടന്നിരുന്നു. അന്നും എട്ടാം ക്ലാസുകാരനായ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള വഴക്കാണ് രണ്ടിടത്തും വെടിവെയ്‌പില്‍ കലാശിച്ചത്.












Click it and Unblock the Notifications