Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം ജില്ലാ സമ്മേളനം: പിബി ഇടപെടും

തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനത്തില്‍ വിഭാഗീയത നടന്നോ എന്നകാര്യം പൊളിറ്റ്‌ ബ്യൂരോ പരിശോധിക്കുമെന്നും ഇതേക്കുറിച്ച്‌ പരാതി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക്‌ അവകാശമുണ്ടെന്നും മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍.

ജില്ലാ സമ്മേളനത്തില്‍ വിഭാഗീയത നടന്നിട്ടുണ്ടോയെന്നും മാര്‍ഗ്ഗനിര്‍ദ്ദേശം ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നുമുള്ള കാര്യങ്ങള്‍ പി.ബി പരിശോധിക്കുമെന്നാണ്‌ വി.എസ്‌ പറഞ്ഞത്‌.

ജില്ലാ സമ്മേളനങ്ങളില്‍ മാര്‍ഗരേഖ ലംഘിച്ച്‌ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിഭാഗീയത നടക്കുന്നതായി തിങ്കളാഴ്‌ച വി.എസ്‌ പി.ബിയ്‌ക്ക്‌ ഫാക്‌സിലൂടെ പരാതി നല്‍കിയിട്ടുണ്ടെന്നാണ്‌ വിവരം.

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സമ്മേളനങ്ങളിലെ വിഭാഗീയതയെക്കുറിച്ച്‌ പി.ബിക്ക്‌ പരാതി നല്‍കിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മുഖ്യമന്ത്രി അനുകൂലമായാണ്‌ പ്രതികരിച്ചത്‌. തിരുവനന്തപുരം ജില്ലാ സമ്മേളനം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ വി.എസ്‌ പക്ഷം പി.ബിക്ക്‌ പരാതി നല്‍കിയതായുള്ള വാര്‍ത്ത മുഖ്യമന്ത്രി ശരിവച്ചു.

തൃശൂരില്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത്‌ സുഖമില്ലാത്തതിനാലാണോ എന്ന ചോദ്യത്തിന്‌ ഇതുസംബന്ധിച്ച്‌ അറിയിക്കേണ്ടവരെ അറിയിച്ചുണ്ടെന്നും പറയേണ്ടത്‌ പറഞ്ഞിട്ടുണ്ടെന്നും വി.എസ്‌ വ്യക്തമാക്കി. മന്ത്രിസഭായോഗത്തിന്‌ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്‌.

കോട്ടയം സമ്മേളനത്തോടെ പാര്‍ട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കുമെന്ന്‌ പിണറായി പക്ഷം അവകാശപ്പെടുന്നുണ്ടെങ്കിലും വി.എസിന്റെ പ്രതിഷേധം പി.ബി ഗൗരവത്തിലെടുക്കുമെന്നാണ്‌ സൂചന.

ഇനി സമ്മേളനം നടക്കാനിരിക്കുന്ന ഏറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ തന്റെ പക്ഷത്ത്‌ നിലനില്‍പ്പുവേണമെങ്കില്‍ പിബി ഇടപെടല്‍ അനിവാര്യമാണെന്ന്‌ വി.എസ്‌ കരുതുന്നു. ഇതുമനസ്സിലാക്കി പിബിയുടെ ഇടപെടല്‍ ക്ഷണിച്ചുവരുത്തുകയാണ്‌ പരാതി നല്‍കുന്നതിലൂടെ വി.എസ്‌ ലക്ഷ്യമിട്ടതെന്ന്‌ വി.എസ്‌ പക്ഷത്തെ പ്രമുഖകര്‍ വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+