Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുവത്സരാഘോഷം: വിറ്റഴിഞ്ഞത്‌ 18.52കോടിയുടെ മദ്യം

തിരുവനന്തപുരം: ഇന്ത്യയില്‍ മദ്യപാനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ കേരളവും. പുതുവസ്‌തരാഘോഷങ്ങളുടെ ഭാഗമായി 18.52 കോടിയുടെ മദ്യം കുടിച്ചുതീര്‍ത്താണ്‌ മലയാളികല്‍ കേരളത്തെ മദ്യപാനികളുടെ സംസ്ഥാനമാക്കി നിലനിര്‍ത്തിയത്‌.

ഡിസംബര്‍ 31ന്‌ മാത്രമാണ്‌ ഇത്രയും തുകയുടെ മദ്യം ബിവറേജസ്‌ കോര്‍പ്പറേഷന്റെ കടകളില്‍ വിറ്റഴിഞ്ഞത്‌. 2007ന്റെ പിറവിയാഘോഷിക്കാന്‍ കുടിച്ചതിനേക്കാളും 2.69 കോടിരൂപയുടെ അധിക മദ്യമാണ്‌ മലയാളികള്‍ കുടിച്ചത്‌.

ഡിസംബര്‍ 20 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ മൊത്തം 164കോടിയുടെ മദ്യവില്‍പ്പനയാണ്‌ സംസ്ഥാനത്ത്‌ നടന്നത്‌. 2006ല്‍ ഇതേസമയത്ത്‌ വിറ്റുപോയതിനേക്കാളും 30.86കോടിയുടെ അധികവില്‍പ്പന ഇത്തവണ നടന്നിട്ടുണ്ടെന്ന്‌ ബിവറേജസ്‌ കോര്‍പ്പറേഷന്‍ എംഡി എന്‍ ശങ്കര്‍ റെഡ്ഡി പറഞ്ഞു.

ഡിസംബറില്‍ മാത്രം 300കോടിയുടെ മദ്യമാണ്‌ സംസ്ഥാനത്ത്‌ വിറ്റഴിഞ്ഞത്‌. 2007 നവംബര്‍ വരെ 2,311.50 കോടിയുടെ വില്‍പ്പന നടന്നിട്ടുണ്ടെന്നും റെഡ്ഡി അറിയിച്ചു. 1,802,85 രൂപയാണ്‌ നികുതിയിനത്തില്‍ മാത്രം കോര്‍പ്പറേഷന്‍ സംസ്ഥാന ഖജനാവിലേക്ക്‌ നല്‍കിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+