അനധികൃത സ്വത്ത് : യു.സി രാമനെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എംഎല്‍എ യു.സി രാമനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
1998-2007 കാലഘട്ടത്തില്‍ വരുമാനത്തെക്കാള്‍ 57 ശതമാനം അധികം സ്വത്ത് കുന്ദമംഗലം എംഎല്എയായ രാമന്‍ സമ്പാദിച്ചതായി വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ഉന്നയിച്ച ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
അനധികൃത സ്വത്തു സമ്പാദിച്ചുവെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് രാമനെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാറിന്റെ അന്വേഷണം ചോദിച്ച് വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ സിബി മാത്യൂസ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.കെ മാത്യുവിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഒരു സ്വകാര്യ വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാമനെതിരെ കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്‌പി അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിത്.
സര്‍ക്കാര്‍ ഗ്രാന്റ് വാങ്ങി നിര്‍മ്മിച്ച ചെറിയ വീടുമാത്രമുണ്ടായിരുന്ന ഇദ്ദേഹം 2001ല്‍ എംഎല്‍എ ആയശേഷം ദേശീയ പാതക്കു സമീപം 21 സെന്റ് സ്ഥലം വാങ്ങി 25 ലക്ഷം രൂപയുടെ വീടുവച്ചുവെന്നും സ്വന്തമായി വാഹനമുണ്ടെന്നും ഇതെല്ലാം പ്രാദേശിക വികസന ഫണ്ട് ബിനാമികളെ ഉപയോഗിച്ചു ചെലവഴിച്ചതിനെത്തുടര്‍ന്ന് സമ്പാദിച്ചതാണെന്നുമാണ് പരാതിയില്‍ പറയുന്നത്.












Click it and Unblock the Notifications