നരേന്ദ്രമോഡിക്കായി ഗുജറാത്തില്‍ ക്ഷേത്രം
അഹമ്മദ്‌നഗര്‍: മുഖ്യമന്ത്രി നരേന്ദ്രമോഡി ഗുജറാത്തുകാര്‍ക്ക് പ്രിയങ്കരനായ മുഖ്യമന്ത്രിയാണെന്നതില്‍ സംശയമില്ല എന്നാല്‍ മോഡി ചിലര്‍ക്കൊക്കെ ദൈവം കൂടിയാണ്.
ഇവര്‍ മോഡിയ്‌ക്കായി ഒരു ക്ഷേത്രം നിര്‍മ്മിക്കുകയും ദിവസവും രണ്ടുനേരം മോഡിപ്രതിമയില്‍ ആരാധന നടത്തുകയും ചെയ്യുന്നു.
രാജ്‌കോട്ട് ജില്ലയില്‍ ഭോജ്‌പറ ജില്ലയില്‍ രണ്ടു വര്‍ഷം മുമ്പാണ് മോഡിക്കായി ക്ഷേത്രം ഉയര്‍ന്നത്. മോഡിയുടെ പൂര്‍ണ്ണകായ ചിത്രമാണ് ക്ഷേത്രത്തിലെ പ്രതിഷ്‌ഠ.
സൗരാഷ്ട്രയിലെ നാടോടി വിഭാഗത്തില്‍പ്പെട്ട പാമ്പുപിടുത്തക്കാരായ 110 കുടുംബങ്ങള്‍ ചേര്‍ന്നാണ് മോഡി ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്.
രണ്ടുവര്‍ഷം മുമ്പുവരെ ഞങ്ങള്‍ ടെന്റുകളിലും കുടിലുകളിലുമാണ് ജീവിച്ചിരുന്നത്. എന്നാല്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ സ്വന്തമായി വീടുണ്ട്. പാമ്പുപിടിച്ചുനടന്നിരുന്ന ഞങ്ങളുടെ കുട്ടികള്‍ ഇപ്പോള്‍ സ്‌കൂളില്‍ പോകുന്നു- പാമ്പുപിടുത്തക്കാരുടെ നേതാവായ നാഥുസിംഗ് പറഞ്ഞു.
ഈ സഹായങ്ങള്‍ ഇവര്‍ക്ക് ചെയ്‌തുകൊടുത്തത് മുഖ്യമന്ത്രിയായ നരേന്ദ്രമോഡിയാണ്. ഇത്രയും ഞങ്ങള്‍ക്കുവേണ്ടി ചെയ്‌ത അദ്ദേഹത്തിന് ദൈവത്തിന്റെ സ്ഥാനമല്ലാതെ മറ്റെന്താണ് നല്‍കുക- നാഥു സിംഗ് ചോദിച്ചു.












Click it and Unblock the Notifications