സഹായമഭ്യര്‍ത്ഥിച്ച് പിടിച്ചുപറി നടത്തിയ യുവതി അറസ്റ്റില്‍
കൊച്ചി: സഹായമഭ്യര്‍ത്ഥിച്ച് കാറില്‍ക്കയറി ജ്വല്ലറി മാനേജരുടെ മാല കവര്‍ന്ന ഉത്തരേന്ത്യക്കാരിയായ ബാര്‍ നര്‍ത്തകിയെ പൊലീസ് അറസ്റ്റുചെയ്‌തു.
മുംബൈയിലെ ബാര്‍ നര്‍ത്തകിയും മോഡലുമായ അഞ്‌ജലി(22) ആണ് സ്വര്‍ണ്ണമാല പിടിച്ചുപറിച്ചതിനെത്തുടര്‍ന്ന് പിടിയിലായത്. വ്യാഴാഴ്‌ച രാത്രി ഒന്‍പതരമണിയോടെയാണ് സംഭവം നടന്നത്.
ഏറണാകുളത്തെ ഒരു പ്രമുഖ ജ്വല്ലറിയിലെ മാനജേര്‍ ജോലികഴിഞ്ഞ് കാറില്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ ഒരു പെണ്‍കുട്ടി ആരോ ആക്രമിക്കാന്‍ വരുന്നുവെന്ന് പറഞ്ഞ് മാനേജരുടെ കാറിനകത്തേക്ക് ഓടിക്കയറി. ജീന്‍സും ടോപ്പും ധരിച്ച യുവതി ഇംഗ്ലീഷും ഹിന്ദിയും മാറിമാറി സംസാരിക്കുന്നുണ്ടായിരുന്നുവത്രേ.
ഹൈക്കോടതി ജംങ്‌ഷനടുത്തെത്തിയപ്പേഴാണ് യുവതി സഹായമഭ്യര്‍ത്ഥിച്ചെത്തിയത്. കാറില്‍ക്കയറിയ യുവതി പെട്ടന്ന് മാനേജരുടെ കഴുത്തില്‍ നിന്നും മാലപിടിച്ചുപറിച്ച് പുറത്തിറങ്ങി ഓടി. പുറത്തിറങ്ങി ഓടുമ്പോഴും ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ യുവതി അലറിവിളിയ്‌ക്കുകയായിരുന്നു.
സംഭവം എന്താണെന്ന് മനസ്സിലാകാതെ പരിഭ്രമിച്ച മാനേജര്‍ യുവതിയെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഇയാള്‍ സംഭവം പൊലീസില്‍ അറിയിച്ചു.
ഇതിനിടെ അലറിവിളിച്ചോടുന്ന യുവതിയെ കണ്ട മറ്റൊരു ബൈക്ക് യാത്രക്കാരന്‍ ഇവരെ രക്ഷിക്കാനായി ബൈക്കില്‍ കയറ്റി. എന്നാല്‍ ഇടക്കുവെച്ച് യുവതി ഇറങ്ങി. പിന്നീട് ഓട്ടോ പിടിച്ച് വരുന്നതിനിടെയാണ് യുവതിയെ പൊലീസ് കണ്ടെത്തിയത്.
തുടര്‍ന്ന് വനിതാ പൊലസ് പരിശോധിച്ചപ്പോള്‍ ഇവരുടെ ശരീരത്തില്‍ നിന്നും മൂന്നര പവന്റെ മാല കണ്ടെടുത്തു. പിന്നീട് ഇവരെ കോടതിയില്‍ ഹാജരാക്കി. പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്‌തിരിക്കുകയാണ്.












Click it and Unblock the Notifications