റിലയന്‍സിന് 58 കോടി രൂപ പിഴ
തിരുവനന്തപുരം: ബിഎസ്‌എന്‍എല്‍ സംവിധാനങ്ങളില്‍ കൃത്രിമം കാണിച്ച റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വന്‍തുക പിഴയടച്ചു.
ഇന്ത്യയിലേക്കെത്തുന്ന വിദേശ കോളുകള്‍ ലോക്കല്‍ കോളുകളാക്കി മാറ്റിയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് കൃത്രിമം നടത്തിയത്. ഇതിലൂടെ റിലയന്‍സ് കോടിക്കണക്കിന് രൂപ തട്ടിയെടുത്തുവെന്ന് ബിഎസ്‌എന്‍എല്‍ അധികൃതര്‍ ആരോപിച്ചിരുന്നു.
ബിഎസ്‌എന്‍എല്ലിന്റെ സംവിധാനമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റിലയന്‍സ് കേരള സര്‍ക്കിളില്‍ തട്ടിപ്പ് നടത്തിയതിന് 903774435 രൂപയാണ് ബിഎസ്‌എന്‍എല്‍ പിഴയിട്ടിരുന്നത്.
പിഴയടക്കാത്തതിനെ തുടര്‍ന്ന് ജനുവരി ഒന്നു മുതല്‍ ബിഎസ്‌എന്‍എല്‍ ലാന്‍ഡ് ലൈനുകളില്‍ നിന്നും റിലയന്‍സ് ലാന്‍ഡ് ലൈനുകളിലേക്കുള്ള ബന്ധം ബിഎസ്‌എന്‍എല്‍ വിഛേദ്ദിച്ചിരുന്നു.
പിഴയടക്കാനുള്ള നോട്ടീസിനെതിരെ റിലയന്‍സ് ദില്ലിയിലെ ടെലികോ ഡിസ്‌പ്യൂട്ട് ആന്‍ഡ് ട്രിബ്യൂണിലി(ടിഡിഎസ്‌എടി) നെ സമീപിച്ചിരുന്നുവെങ്കിലും ട്രിബ്യൂണല്‍ പിഴയുടെ 65 ശതമാനം തുകയായ 58,74,53,381 രൂപ അടയ്‌ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇതു പ്രകാരം റിലയന്‍സ് അധികൃതര്‍ വെള്ളിയാഴ്‌ച ബിഎസ്‌എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജരുടെ ഓഫീസില്‍ പിഴയടച്ചു. തുക അടച്ചതിനെ തുടര്‍ന്ന് ബിഎസ്‌എന്‍എല്‍-റിലയന്‍സ് ലാന്‍ഡ് ലൈന്‍ ബന്ധം പുനസ്ഥാപിയ്‌ക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ബിഎസ്‌എന്‍എല്‍ പിഴയിട്ട നടപടി നീതികരിക്കാനാവില്ലെന്ന് റിലയന്‍സിന്റെ കേരള മേധാവി എ.കെ സോമയ്യ പത്രകുറിപ്പ് ഇറക്കി.












Click it and Unblock the Notifications