ശരദ് പവാര്‍ തിരിച്ചെത്തണം: കരുണാകരന്‍
തിരുവനന്തപുരം: ബിജെപിയുടെ ഭീഷണി നേരിടാന്‍ കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാക്കള്‍ തിരിച്ചു കൊണ്ടു വരണമെന്ന് കരുണാകാരന്‍.
മാധ്യമ പ്രവര്‍ത്തകര്‍ക്കായി അനുവദിച്ച അഭിമുഖത്തിലാണ് കരുണാകരന്‍ ഈ അഭിപ്രായം പുറപ്പെടുവിച്ചത്.
കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന നേതാവ് താനാണെന്ന് പറഞ്ഞ കരുണാകരന്‍ ശരദ്‌പവാര്‍ അടക്കമുള്ള നേതാക്കള്‍ തിരിച്ചെത്തണമെന്നും എന്നാല്‍ ഇത് തന്റ സ്വന്തം അഭിപ്രായം മാത്രമാണെന്നും പറഞ്ഞു.
എന്നാല്‍ ഈ ദിശയില്‍ ചര്‍ച്ചകളൊന്നും ആരംഭിച്ചിട്ടില്ലെന്നറിയിച്ചു. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ പാര്‍ട്ടിയ്‌ക്ക് മുതല്‍ക്കൂട്ടാണ്. എന്നാല്‍ അതിനൊടൊപ്പം മുതിര്‍ന്ന നേതാക്കളുടെ അനുഭവ സമ്പത്തും നിര്‍ണായകമാണ്.
ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കി നില്‌ക്കെ അടുത്ത കാലത്തായി ബിജെപി കൈവരിച്ച നേട്ടങ്ങളില്‍ ആശങ്കപ്പെടാനില്ല. ബിജെപിയ്‌ക്ക് ചില പ്രദേശങ്ങളില്‍ മാത്രമേ സ്വാധീനമുള്ളുവെന്ന് കരുണാകരന്‍ ചൂണ്ടിക്കാട്ടി.
ബിജെപിയുടെ ഭീഷണി നേരിടാന്‍ പാര്‍ട്ടി താഴെ തട്ടിലുള്ള ജനങ്ങള്‍ക്കിടയിലുള്ള പ്രവര്‍ത്തനം ശക്തമാക്കണമെന്ന് കരുണാകരന്‍ പറഞ്ഞു. രണ്ടര വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ഡിസംബറിലാണ് കരുണാകരന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.












Click it and Unblock the Notifications