Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യവസായ ഭൂമി സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍

k.p rajendranതിരുവനന്തപുരം: നിയമ വിരുദ്ധമായി ഭൂമി വാങ്ങിക്കൂട്ടുന്നതും ഭൂസ്വത്ത്‌ കൈയ്യടക്കുന്നതും തടയുന്നത് വ്യവസ്ഥ ചെയ്യുന്ന കരട്‌ ഭൂനയം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഭൂപരിഷ്‌ക്കരണ പഴുതുകള്‍ ഉപയോഗിച്ച്‌ ഭൂമി വാങ്ങിക്കൂട്ടുന്നതൂം തോട്ടങ്ങള്‍ മുറിച്ചു വില്‍ക്കുന്നതും കൂടാതെ അനിയതന്ത്രിതമായി പാറ പൊട്ടിക്കുന്നതും കുന്നുകള്‍ ഇടിച്ചു നിരത്തുന്നതും തടയുന്നതിനുള്ള വ്യവസ്ഥകള്‍ പുതിയ ഭൂനയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ഭാവിയില്‍ വ്യവസായങ്ങള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക്‌ അനുവദിയ്‌ക്കുന്ന ഭൂമിയുടെ ഉടമസ്ഥവകാശം സര്‍ക്കാരില്‍ നിക്ഷിപ്‌തമായിരിക്കുമെന്ന്‌ മന്ത്രി കെ.പി രാജേന്ദ്രന്‍ പുറത്തിറക്കിയ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

നെല്‌പാടങ്ങളും വയലുകളുമെല്ലാം നെല്ലുത്‌പാദന പ്രദേശങ്ങളായി പ്രഖ്യാപിച്ച്‌ നികത്തുന്നത്‌ തടയും.

അനധികൃതമായി മണലെടുക്കുന്നതും മണ്ണെടുക്കുന്നതും. കുന്നിടിയ്‌ക്കുന്നതും തടയുന്നതിലൂടെ കായല്‍-നദീ തീരം സംരക്ഷണം നടപ്പാക്കാമെന്നാണ്‌ സര്‍ക്കാര്‍ കരുതുന്നത്‌.

ഇതു കൂടാതെ പാട്ടത്തുക പുനര്‍നിര്‍ണയിക്കാനും പാട്ട വ്യവസ്ഥ പാലിയ്‌ക്കാത്തവരുടെ പാട്ടം റദ്ദാക്കുകയും തിരിച്ചെടുക്കുകയും ചെയ്യാനും കരടുനയത്തില്‍ വ്യവസ്ഥയുണ്ട്.

മിച്ച ഭൂമി പൊതുകാര്യത്തിനു നീക്കി വെച്ചതിനു ശേഷം അര്‍ഹരായവര്‍ക്ക്‌ വിതരണം ചെയ്യും. സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി സംരക്ഷിക്കുന്നതിനായി ഭൂബാങ്ക്‌ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+