Get Updates
Get notified of breaking news, exclusive insights, and must-see stories!

ബേനസീര്‍ വധം: സഹായിയ്‌ക്കു പങ്കുണ്ടെന്ന്‌ സംശയം

Benazir Bhuttoഇസ്ലമബാദ്‌: പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തില്‍ അവരുടെ ജോലിക്കാരന്‍ ഖാലിദ്‌ ഷഹിന്‍ഷയ്‌ക്കു പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നു.

ബേനസീറിന്റെ വധത്തിനുശേഷം ഇയാള്‍ ഒളിവില്‍പ്പോയതാണ്‌ സംശയം ബലപ്പെടുത്താനിടയാക്കിയത്‌. ഇയാളെ കണ്ടെത്തിയാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തെളുവുകള്‍ ലഭിച്ചേക്കുമെന്നാണ്‌ സൂചന.

ബേനസീല്‍ കൊല്ലപ്പെട്ട ദിവസം റാവല്‍പിണ്ടിയില്‍ നടന്ന പീപ്പിള്‍സ്‌ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ്‌ റാലിയില്‍ അവരുടെ സമീപത്ത്‌ ഇരുപ്പുറപ്പിച്ച ഇയാള്‍ നടത്തിയ വിചിത്രമായ ചില അംഗവിക്ഷേപങ്ങളും വധത്തിന്‌ശേഷമുള്ള ഇയാളുടെ പെരുമാറ്റവും സംശയം ജനിപ്പിച്ചിട്ടുണ്ട്‌.

ബേനസീര്‍ പ്രസംഗിക്കുന്നതിനിടെ വേദിയില്‍ നില്‍ക്കുന്ന ഇയാള്‍ കഴുത്തുമുറിക്കാന്‍ പറയുന്ന രീതിയിലുള്ള ആംഗ്യം കാണിക്കുന്നത്‌ വീഡിയോ ടേപ്പുകളില്‍ പതിഞ്ഞിട്ടുണ്ട്‌. യോഗം കഴിഞ്ഞ്‌ ബേനസീര്‍ വേദിവിട്ടിറങ്ങിയപ്പോള്‍ അവര്‍ക്കൊപ്പം തന്നെയെത്തി വാഹനത്തില്‍ കയറാന്‍ ഇയാള്‍ തിരക്കിടുന്നതും വീഡിയോയിലുണ്ട്‌.

വാഹനത്തിന്റെ വാതില്‍ തുറന്നുകൊടുക്കേണ്ട ചുമതല ഖാലിദിനാണ്‌. അവര്‍ കയറിക്കഴിഞ്ഞ്‌ സ്ഥലമുണ്ടെങ്കിലേ ഇയാളെ ഉള്ളില്‍ കയറ്റാറുള്ളു. എന്നാല്‍ അന്ന്‌ വാതില്‍ തുറന്നുകൊടുക്കുന്നതിന്‌ പകരം വാഹനത്തില്‍ കയറാനാണ്‌ ഇയാള്‍ തിടുക്കം കൂട്ടിയത്‌.

സ്‌ഫോടനം നടന്നേയ്‌ക്കുമെന്ന്‌ മുന്‍കൂട്ടിയറിവുള്ളതിനാല്‍ ബേനസീറിന്റെ ബുള്ളറ്റ്‌ പ്രൂഫ്‌ ലാന്റ്‌ ക്രൂയ്‌സറില്‍ കയറി ജീവന്‍ രക്ഷിക്കാനായിരിക്കും ഇയാള്‍ തിടുക്കം കൂട്ടിയതെന്നാണ്‌ പിപിപി പ്രവര്‍ത്തര്‍ പറയുന്നത്‌. മാത്രമല്ല ഇയാളുള്‍പ്പെട്ട വീഡിയോ ടേപ്‌ പുറത്തുവിട്ടശേഷം ഇയാളെ കാണാനില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

സുരക്ഷാ ഉപദേഷ്ടാവായ റഹ്മാന്‍ മാലിക്കിന്റെ ശുപാര്‍ശപ്രകാരമാണ്‌ ഇയാളെ ബേനസീര്‍ ജോലിക്കെടുത്തത്‌. ബുധനാഴ്‌ച വീഡിയോയില്‍ നിന്നുമെടുത്ത ഖാലിദിന്റെ പടം പാക്‌ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്‌. കൂടാതെ ഇയാളെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്‌ പത്തുലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+