Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രാന്‍സിന്റെ ഇണക്കുരുവികള്‍ ഇന്ത്യയ്ക്ക് തലവേദനയാകുന്നു

sarkozy with bruniദില്ലി: ഇന്ത്യന്‍ റിപ്പബ്‌ളിക്‌ പരേഡിന്‌ ഫ്രാന്‍സിന്റെ 'പ്രഥമ' കാമുകനും കാമുകിയുമെത്തുന്നു. റിപ്പബ്‌ളിക്ക്‌ ചടങ്ങിലേക്ക്‌ ഇന്ത്യ വിശിഷ്ടാതിഥിയായി ക്ഷണിച്ച ഫ്രഞ്ച്‌ പ്രസിഡന്റ്‌ നിക്കോളാസ്‌ സര്‍ക്കോസിയെത്തുന്നത്‌‌ തന്റെ കാമുകി കാര്‍ല ബ്രൂണിയുമൊത്താണ്‌.

എന്നാല്‍ റിപ്പബ്‌ളിക്‌ പരേഡിലെ ക്ഷണം സ്വീകരിച്ച്‌ ഇന്ത്യയില്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന ഫ്രഞ്ച്‌ പ്രസിഡന്റിന്റെ പ്രോട്ടോക്കോളാണ്‌ ഇന്ത്യന്‍ അധികൃതര്‍ക്ക്‌ തലവേദനയായിരിക്കുകയാണ്.

പ്രസിഡന്റിന്റെ കൂടെയെത്താന്‍ സാധ്യതയുള്ള ബ്രൂണിയുടെ സാമീപ്യമാണ്‌ ഗവണ്‍മെന്റിനെ വെട്ടിലാക്കിയിരിക്കുന്നത്‌.

ബ്രൂണിയെ സര്‍ക്കോസി വിവാഹം ചെയ്‌തിട്ടില്ലാത്തതിനാല്‍ പ്രഥമ വനിതയെന്ന പദവി ബ്രൂണിക്ക്‌ നല്‌കാനാവില്ല. പ്രസിഡന്റിനെ അനുഗമിക്കുന്നവര്‍ക്കുള്ള സ്ഥാനം മാത്രമേ നല്‌കാനാവുകയുള്ളൂ. മാത്രമല്ല ബ്രൂണിയുടെ പ്രസിഡന്റെനോടൊപ്പമുള്ള താമസവും അധികൃതര്‍ക്ക്‌ തലവേദനയാകും.

നാലു ദിവസം ഇന്ത്യയില്‍ വിലസുന്ന കമിതാക്കള്‍ താജ്‌മഹല്‍ സന്ദര്‍ശിക്കാനും പദ്ധതിയിട്ടുണ്ട്‌. അടുത്ത കാലത്താണ്‌ മുന്‍ സൂപ്പര്‍ മോഡലായ ബ്രൂണിയുമായി സര്‍ക്കോസി പ്രണയത്തിലായത്‌. ക്രിസ്‌മസ്‌ അവധിക്കാലം ഈജിപ്‌തില്‍ ചെലവഴിച്ചതിനു ശേഷം കഴിഞ്ഞ ദിവസമാണ്‌ ഇരുവരും ഫ്രാന്‍സില്‍ തിരിച്ചെത്തിയത്‌.

പ്രസിഡന്റിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‌ നടത്തുന്ന ചര്‍ച്ചയില്‍ പരിഹാരം കണ്ടെത്താമെന്ന്‌ പ്രതീക്ഷയിലാണ്‌ ഇന്ത്യന്‍ അധികൃതര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+