കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമളിയില്‍ ഹിസ്‌ബുള്‍ തീവ്രവാദിയെ പിടികൂടി

  • By Staff
Google Oneindia Malayalam News

Althafതിരുവനന്തപുരം: കുമളിയില്‍ കാശ്‌മീര്‍ സ്വദേശിയായ തീവ്രവാദിയെ പൊലീസ്‌ പിടികൂടി. ശ്രീനഗര്‍ സ്വദേശിയായ അല്‍താഫിനെയാണ്‌ ശനിയാഴ്‌ച വൈകീട്ട്‌ മൂന്നുമണിയോടെ കുമളിയില്‍ നിന്നും പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌.

പിടിയിലായ കാശ്‌മീര്‍ സ്വദേശി ഹിസ്‌ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തകനാണെന്ന്‌ സ്ഥിരീകരിച്ചതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു. ഇയാളെ പിടികൂടിയതിനെത്തുടര്‍ന്ന്‌ കാശ്‌മീര്‍ പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരമനുസരിച്ചാണ്‌ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ എസ്‌പി എ.വി ജോര്‍ജും സംഘവും അല്‍താഫിനെ കസ്റ്റഡിയിലെടുത്തത്‌. ഇയാള്‍ക്ക്‌ പാകിസ്‌താനിലെ ഐഎസ്‌ഐ ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളില്‍ നിന്നും പരിശീലനം ലഭിച്ചിട്ടുണ്ട്‌.

ആയുധക്കടത്ത്‌ ഉള്‍പ്പെടെയുള്ള ഒട്ടേറെ കേസുകള്‍ ജമ്മുകാശ്‌മീരില്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്‌. മുഹമ്മദ്‌ അഷറഫ്‌ ഭട്ട്‌ എന്ന പേരിലുള്ള വ്യാജ തിരിച്ചറിയില്‍ കാര്‍ഡ്‌ ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്‌.

രണ്ടായിരം മുതല്‍ ഇയാള്‍ കുമളിയില്‍ ജോലിചെയ്യുന്നുണ്ട്‌. ഇയാളുടെ സഹായിയായ ബാരമുള്ള സ്വദേശി ജഹാംഗീറുനെയും പൊലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്‌തശേഷം ഇയാളെ വിട്ടയച്ചു. ഇവര്‍ രണ്ടുപേരും ചേര്‍ന്ന്‌ തേക്കടിക്കവലയില്‍ കരകൗശല വില്‍പ്പനശാല നടത്തുകയാണ്‌. അല്‍താഫിനെ പിന്നീട്‌ കോടതിയില്‍ ഹാജരാക്കും.

കുമളിയിലുള്ള കാശ്‌മീര്‍ സ്വദേശികളുടെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും പൊലീസ്‌ പരിശോധന നടത്തുന്നുണ്ട്‌. ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ്‌ സ്‌റ്റാന്റുകള്‍ എന്നിവ നിരീക്ഷണ വിധേയമാക്കാന്‍ ആഭ്യന്തരമന്ത്രാലയം പൊലീസിന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X