തീവ്രവാദത്തെ പിന്തുണച്ച ബ്ലോഗറെ അറസ്‌റ്റുചെയ്‌തു
അറ്റ്‌ലാന്റ: സ്വന്തം ബ്ലോഗില്‍ തീവ്രവാദത്തെ പിന്തുണയ്‌ക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചതിന് സൗദി അറേബ്യക്കാരനെ അറസ്റ്റുചെയ്‌തു.
സൗദിയിലെ ബ്ലോഗിംഗിന്റെ തലതൊട്ടപ്പനായി അംഗീകരിക്കപ്പെട്ട ഫൗദ് അല്‍ ഫര്‍ഹാന്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ അറസ്റ്റിനെതിരെ ആഗോളതലത്തില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ജിദ്ദയിലെ ജോലിസ്ഥലത്തുനിന്നാണ് ഫര്‍ഹാനെ പൊലീസ് അറസ്റ്റുചെയ്‌തത്. പക്ഷേ ഇയാള്‍ ഡിസംബര്‍ മുതല്‍ സ്വന്തം ബ്ലോഗില്‍ ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ലത്രേ.
സൗദി അറേബ്യയിലെ ഒരു കൂട്ടം രാഷ്ട്രീയ പരിഷ്‌കരണവാദികളുടെ പിന്തുണയോടെയാണ് ഫര്‍ഹാന്‍ ബ്ലോഗില്‍ എഴുതുന്നത്. തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നുവെന്ന് കണ്ടതുകൊണ്ടാണ് അയാളെ അറസ്റ്റുചെയ്‌തത്.
ഫര്‍ഹാന്‍ സാമ്രാജ്യത്തിന്റെ വ്യവസ്ഥകള്‍ ലംഘിച്ചു- ഫര്‍ഹാനെ അറസ്റ്റുചെയ്‌തകാര്യം സ്ഥിരീകരിച്ചുകൊണ്ട് സൗദി ആഭ്യന്തരമന്ത്രാലയ വക്താവ് വ്യക്തമാക്കി.
സ്വന്തം പേരുപയോഗിച്ചുകൊണ്ട് ആദ്യം ബ്ലോഗിംഗിലേക്കു കടന്നുവന്ന സൗദി അറേബ്യക്കാരില്‍ ഒരാളാണ് ഫര്‍ഹാന്‍. ബ്ലോഗില്‍ ഇയാള്‍ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങള്‍ സാമ്രാജ്യത്തിന് അസാധാരണമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണെന്നാണ് ആഭ്യന്തരമന്ത്രാലയം പറയുന്നത്.
എന്തായാലും അറസ്റ്റിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ ബ്ലോഗര്‍മാര്‍ മിക്കവും ഫര്‍ഹാന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇയാളെ മോചിപ്പിക്കുന്നതായി അപേക്ഷനല്‍കാനും നീക്കങ്ങള്‍ നടക്കുന്നുണ്ട്.












Click it and Unblock the Notifications