Get Updates
Get notified of breaking news, exclusive insights, and must-see stories!

ബേനസീര്‍ വധം: അന്വേഷണം ബുദ്ധിമുട്ടേറിയതാകും

ഇസ്ലമബാദ്‌: പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധത്തെക്കുറിച്ച്‌ സ്‌കോട്‌ലാന്റ്‌ യാര്‍ഡ്‌ അന്വേഷണം തുടങ്ങി.

ബേനസീറിനെതിരെ ആക്രമണമുണ്ടായ സ്ഥലത്തേതുള്‍പ്പെടെ സംഭവത്തിലെ പലതെളിവുകളും നശിപ്പിക്കപ്പെട്ടതിനാല്‍ അന്വേഷണം ബുദ്ധിമുട്ടേറിയതാകുമെന്നാണ്‌ സൂചന.

ഡിസംബര്‍ 27ന്‌ സംഭവം നടന്ന്‌ മണിക്കൂറുകള്‍ക്കകം ലിഖായത്ത്‌ ബാഗ്‌ കഴുകി വൃത്തിയാക്കുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു. തെളിവുകള്‍ നശിപ്പിക്കപ്പെടുന്ന രീതിയില്‍ വൃത്തിയാക്കല്‍ നടത്തിയതിനെ പ്രസഡിന്റ്‌ പര്‍വേശ്‌ മുഷറഫ്‌ വിമര്‍ശിക്കുകയും ചെയ്‌തിരുന്നു. മാത്രമല്ല മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതിരുന്നതും അന്വേഷണം തടസ്സപ്പെടുത്താനിടയുണ്ട്‌.

സ്‌കോട്‌ലാന്റ്‌ യാര്‍ഡ്‌ എന്ന ബ്രിട്ടീഷ്‌ മെട്രോപൊളിറ്റന്‍ പൊലീസിന്റെ കൗണ്ടര്‍ ടെററിസം കമാന്‍ഡിലെ അഞ്ചംഗ സംഘമാണ്‌ ശനിയാഴ്‌ച ലിഖായത്ത്‌ ബാഗിലെത്തി പരിശോധന നടത്തുകയും ചിത്രങ്ങളെടുക്കുകയും ചെയ്‌തത്‌. പാകിസ്‌താനിലെ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥനെ സംഘം സന്ദര്‍ശിച്ചിട്ടുണ്ട്‌.

ആക്രമിക്കപ്പെടുമ്പോള്‍ ബേനസീര്‍ സഞ്ചരിച്ചിരുന്ന വാഹനം സംഘം പരിശോധിച്ചിട്ടുണ്ട്‌. സ്‌ഫോടനത്തില്‍ തകര്‍ന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്‌. വെടിവെയ്‌പിന്‌ ശേഷമുണ്ടായ സ്‌ഫോടനത്തില്‍ ലാന്‍ഡ്‌ ക്രൂയ്‌സറില്‍ ചീളുകള്‍ തെറിച്ചിരുന്നു. ഇതും സംഘം പരിശോധിച്ചിട്ടുണ്ട്‌.

സ്‌കോട്‌ലാന്റ്‌ യാര്‍ഡ്‌ സംഘം പാക്‌ അന്വേഷണത്തിന്റെ ഭാഗമായിരിക്കുമെന്നും സ്വതന്ത്ര അന്വേഷണമാകില്ല നടത്തുന്നതെന്നും ഇസ്ലമബാദിലെ ബ്രിട്ടീഷ്‌ ഹൈക്കമ്മീഷന്‍ വക്താവ്‌ എയ്‌ഡന്‍ ലിഡില്‍ അറിയിച്ചിട്ടുണ്ട്‌.

ഇതിനിടെ സ്‌കോട്‌ലാന്റ്‌ യാര്‍ഡിന്റെ അന്വേഷണം അര്‍ത്ഥശൂന്യമാണെന്ന്‌ പാകിസ്‌താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി ആരോപിച്ചു. രാഷ്ട്രീയക്കാരെയും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്ന്‌ വ്യക്തമാക്കിയ സാഹചര്യത്തില്‍ അന്വേഷണം അനാവശ്യമാണെന്നാണ്‌ പിപിയുടെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+