അഗ്നിയുടെ മൂന്നാം തലമുറയ്‌ക്ക് ചിറകു മുളയ്‌ക്കുന്നു
വിശാഖപട്ടണം: ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട മിസൈലുകളിലൊന്നായ അഗ്നിയുടെ മൂന്നാം തലമുറ മിസൈലിന് ചിറകു മുളയ്‌ക്കുന്നു.
മൂന്നാം തലമുറയില്‍പ്പെട്ട അഗ്നി മിസൈലുകള്‍ 2008 ഓടെ പരീക്ഷണത്തിന് തയ്യാറാകുമെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് കണ്‍ട്രോളര്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് (ഡിആര്‍ഡിഒ) മേധാവി വി.കെ സരസ്വത് പറഞ്ഞു.
രൂപകല്‌പന പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന അഗ്നി മൂന്നിന് 3000 കിലോമീറ്ററിന് മുകളിലായിരിക്കും പരിധി. 2008 തുടക്കത്തോടെ അഗ്നി മൂന്നിന്റെ പരീക്ഷണം സാധ്യമാകുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.
96 മത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 3000 കിലോമീറ്റര്‍ പരിധിയുള്ള മിസൈലുകള്‍ വളരെക്കുറച്ചു രാജ്യങ്ങള്‍ക്കു മാത്രമേ സ്വന്തമായുള്ളു. അന്തരീഷത്തില്‍ നിന്നു തന്നെ ആകാശത്തിലേക്ക് തൊടുക്കാവുന്ന ആകാശ് മിസൈല്‍ സൈന്യത്തിന് ഇതിനകം തന്നെ കൈമാറി.
2008ല്‍ത്തന്നെ ടാങ്ക് പ്രതിരോധ മിസൈലായ നാഗിന്റെ പരീക്ഷണം മേയ്-ജുണ്‍ മാസങ്ങളിലായി രാജസ്ഥാനില്‍ നടക്കുമെന്ന് സരസ്വത് പറഞ്ഞു.
അഗ്നി മൂന്നിന്റെ നിര്‍മാണത്തിനു ശേഷം ഇന്ത്യ ഭൂഖാണ്ഡാന്തര മിസൈല്‍ നിര്‍മാണത്തിലേക്കു കടക്കും. 6000 കിലോമീറ്റര്‍ പരിധിയുള്ള അഗ്നി നാലാണ് ഇന്ത്യയുടെ അടുത്ത ലക്ഷ്യം.












Click it and Unblock the Notifications