ഇന്ദിരയുടെ ഘാതകരെ രക്തസാക്ഷികളായി പ്രഖ്യാപിച്ചു
അമൃത് സര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ വധിച്ചവരെ സിഖുകാര്‍ രക്തസാക്ഷികളായി പ്രഖ്യാപിച്ചു.
ഇന്ദിര വധക്കേസിലെ പ്രതികളായ സത്വന്ത് സിംഗ്, കെഹാര്‍ സിംഗ് എന്നിവരെയാണ് സിഖ് മതത്തിന്റെ പരമോന്നത അധികാര കേന്ദ്രമായ 'അകാല്‍ തക്ത്' രക്തസാക്ഷികളായി പ്രഖ്യാപിച്ചത്.
പ്രതികളെ രക്തസാക്ഷികളായി വാഴിക്കാന്‍ നടത്തിയ പ്രത്യേക ചടങ്ങിന് 'അകാല്‍ തക്ത്' മുഖ്യ പുരോഹിതന്‍ ജോഗിന്ദര്‍ സിംഗ് വേദാന്തി നേതൃത്വം നല്‍കി. സുവര്‍ണ്ണ ക്ഷേത്ര പരിസരത്തുവച്ചാണ് ചടങ്ങുകള്‍ നടന്നത്. വന്‍ വിവാദമുയര്‍ത്തിയേക്കാവുന്ന ഒരു തീരുമാനമാണ് 'അകാല്‍ തക്ത്' കൈക്കൊണ്ടിരിക്കുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്.
സുവര്‍ണ ക്ഷേത്രത്തിലെ സൈനിക നടപടിക്കു പ്രതികാരമായിട്ടാണ് ഇവരുള്‍പ്പെട്ട സംഘം ഇന്ദിരാ വധത്തിന് പദ്ധതി തയ്യാറാക്കിയത്. 1984 ഒക്ടോബര്‍ 31നാണ് ഇവര്‍ ഇന്ദിരയെ വധിച്ചത്.












Click it and Unblock the Notifications