കാലുകള്‍ തന്ന സേഠി വിട പറഞ്ഞു
ജയ്‌പൂര്‍: വികലാംഗര്‍ക്കായി ചെലവു കുറഞ്ഞ കൃത്രിമ കാല്‍ നിര്‍മിച്ചതിലൂടെ പ്രശസ്‌തനായ അസ്ഥി രോഗ സര്‍ജന്‍ പി.കെ സേഠി (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
കൃത്രിമ കാലുകള്‍ നിര്‍മിച്ചതിലൂടെ സേഠി രാജ്യാന്തര പ്രശസ്തി നേടിയിരുന്നു. അപകടങ്ങളില്‍ കാലും നഷ്ടപ്പെട്ടവരും ജന്മനാ വികലാംഗരുമായ ആയിരക്കണക്കിനാളുകള്‍ സേഠിയുടെ ജയ്‌പൂര്‍ പാദങ്ങള്‍ എന്ന കൃത്രിമ കാലുകള്‍ ഘടിപ്പിച്ച് ജീവിതം നയിക്കുന്നുണ്ട്.
അസ്ഥി രോഗ ചികിത്സയിലും അദ്ദേഹം വിദഗ്‌ദ്ധനായിരുന്നു. തളര്‍വാതം പിടിച്ച രോഗികള്‍ക്ക് രോഗികള്‍ക്കു കൃത്രിമ എല്ലുകള്‍ വച്ചു കൊടുക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‌കി.
ജയ്‌പൂര്‍ പാദങ്ങള്‍ വികസിപ്പിക്കുന്നതിനു മുമ്പുള്ള കൃത്രിമ കാലുകള്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അപ്രാപ്യമായിരുന്നു. എന്നാല്‍ ജയ്‌പൂര്‍ പാദങ്ങളുടെ കണ്ടുപിടുത്തം ഒട്ടേറെ പേരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നു.
അസ്ഥി രോഗ ചികിത്സയിലെ ഇന്ത്യന്‍ ചുവടുവെയ്‌പ് ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു. ഒട്ടേറെ വിദേശ രാജ്യങ്ങളിലേക്ക് ജയ്‌പൂര്‍ കാലുകള്‍ കയറ്റുമതി ചെയ്യപ്പെട്ടിട്ടുണ്ട്. ചെലവു കുറവും ഉപയോഗിക്കാനുള്ള എളുപ്പവുമാണ് ജയ്‌പൂര്‍ കാലുകളുടെ പ്രശ്‌സതി വര്‍ദ്ധിപ്പിച്ചത്. ഇതുപയോഗിച്ച് അനായാസമായി നടക്കാനും ജോലിയെടുക്കാനും സാധാരണ ജീവിതം നയിക്കാനും വികലാംഗര്‍ക്ക് കഴിയും.
ജയ്‌പൂര്‍ പാദത്തിന്റെ കണ്ടു പിടുത്തം സേഠിയ്‌ക്ക് ഗിന്നിസ് ബുക്കിലും സ്ഥാനം നേടിക്കൊടുത്തു. സേഥി നല്‌കിയ സേവനത്തെ മാനിച്ച് രാഷ്ട്രം പദ്‌മശ്രീ നല്‌കിയാദരിച്ചിരുന്നു. മാഗ്‌സെ, ബി.സി റോയി അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications