Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനഭംഗപ്പെടുത്തിയശേഷം പെണ്‍കുട്ടിയെ തീയിട്ടു

അഹമദ്‌നഗര്‍(മഹാരാഷ്ട്ര): ലത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കെട്ടിത്തൂക്കിയതിന്‌ പിന്നാലെ അഹമദ്‌നഗര്‍ ജില്ലയില്‍ നിന്നും സമാനമായ സംഭവം റിപ്പോര്‍ട്ട്‌ ചെയ്‌തു.

ഇവിടെ പതിമൂന്നുകാരിയെ മാനഭംഗപ്പെടുത്തി ജീവനോടെ ചുട്ടുകൊല്ലുകയാണ്‌ ചെയ്‌തത്‌. ശനിയാഴ്‌ച ശെല്‍കവാഡി ഗ്രാമത്തിലാണ്‌ സംഭവം നടന്നത്‌. ഗുരുതരമായ പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്‌. സംഭവവുമായി ബന്ധപ്പെട്ട്‌ പെണ്‍കുട്ടിയുടെ അയല്‍വാസിയായ ദീപക്‌ ഗോപിനാഥ്‌ വയാലി(21)നെ ലൈംഗികപീഡനം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ്‌ അറസ്റ്റുചെയ്‌തിട്ടുണ്ട്‌.

ശനിയാഴ്‌ച കുട്ടി സ്‌കൂള്‍ വിട്ടുവന്നശേഷമാണ്‌ സംഭവം നടന്നത്‌. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്നുവത്രേ.

മാനഭംഗപ്പെടുത്തിയശേഷം ദീപക്‌ പെണ്‍കുട്ടിയുടെ മേല്‍ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. സഹായത്തിനായി കരയുന്ന കുട്ടിയുടെ ശബ്ദം കേട്ട്‌ എത്തിയ ബന്ധുവാണ്‌ മറ്റുള്ളവരെ വിവരമറിയിക്കുകയും പ്രതിയെ കാണുകയും ചെയ്‌തതെന്ന്‌ പൊലീസ്‌ പറഞ്ഞു. ദീപകിന്റെ വിവാഹം കഴിഞ്ഞിട്ട്‌ നാലുമാസം മാത്രമേ ആയിട്ടുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+