Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം മുതലാളിത്തത്തിന്റെ പടുകുഴിയിലേക്കോ? ആര്‍എസ്‌പി

കൊല്ലം: സോഷ്യലിസം മാറ്റി വെയ്‌ക്കാനുള്ള ജ്യോതി ബസുവിന്റെ അഭിപ്രായത്തിനെതിരെ ആര്‍എസ്‌പി ജനറല്‍ സെക്രട്ടറി കെ. പങ്കജാക്ഷന്റെ രൂക്ഷ വിമര്‍ശനം.

സിപിഎം മുതലാളിത്തത്തിന്റെ പടുകുഴിയിലേക്കാണോയെന്ന്‌‌ സംശയിക്കേണ്ടിയിരിക്കുന്നു. ബസുവിന്റെ അഭിപ്രായം സിപിഎമ്മിന്റെ ഔദ്യോഗിക നയമാണെങ്കില്‍ ആര്‍എസ്‌പി വ്യക്തമായ നിലപാട്‌ കൈക്കൊളേണ്ടി വരും.

മാര്‍ക്‌സിസത്തെ പൂര്‍ണമായും നിഷേധിക്കുന്ന നിലപാട്‌ എങ്ങനെ ബസുവിനെ പോലെ ഒരാള്‍ക്ക്‌ കൈക്കൊളാന്‍ കഴിയുന്നു.- പങ്കജാക്ഷന് ‍ചോദിച്ചു.

ആര്‍എസ്‌പിയുടെ സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച്‌ കൊല്ലത്തു നടന്ന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു പങ്കജാക്ഷന്‍.

സമ്മേളനത്തില്‍ പങ്കെടുത്ത ആര്‍എസ്‌പി നേതാക്കളെല്ലാം സിപിഎമ്മിനെതിരെ രൂക്ഷമായ വിമര്‍ശനമാണ്‌ നടത്തിയത്‌. സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വത്തെയും പങ്കജാക്ഷന്‍ വിമര്‍ശനത്തില്‍ നിന്നും മാറ്റി നിര്‍ത്തിയില്ല. എം.എ ബേബി, തോമസ്‌ ഐസക്ക്‌, ജി. സുധാകരന്‍ എന്നി മന്ത്രിമാരുടെ നടപടികള്‍ എല്‍ഡിഎഫിന്‌ പേരുദോഷം വരുത്തിയെന്ന്‌ അദ്ദേഹം പറഞ്ഞു.

സംഘടന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍ ആര്‍എസ്‌പിയുടെ വളര്‍ച്ചയെ സിപിഎം ഭയക്കുന്നതായി പറഞ്ഞു. നഷ്ടപ്പെട്ട കൊല്ലം ലോക്‌സഭ സീറ്റും നിയമസഭ സീറ്റും സിപിഎമ്മില്‍ നിന്നും തിരിച്ചു പിടിക്കണമെന്നും സംഘടനയില്‍ പങ്കെടുത്ത പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+