സ്വീകരണ മുറിയില്‍ യൂ ട്യൂബും പിക്കാസയും
ടോക്കിയോ: ഇന്റര്‍നെറ്റിലെ രാജാവ് ഗൂഗിള്‍ നൂതന പദ്ധതികളുമായി വീണ്ടും അവതരിയ്ക്കുന്നു.
ഇന്റര്‍നെറ്റിലെ വീഡിയോകളും ചിത്രങ്ങളും കാണാന്‍ കഴിയുന്ന തരത്തിലുള്ള ടെലിവിഷനുമായാണ് ഗൂഗിള്‍ ഇത്തവണ രംഗത്തെത്തുന്നത്.
പാനസോണിക്കിന്റെ ജപ്പാനിലെ യൂണിറ്റായ മത്സുഷിത ഇലക്ട്രിക് കന്പനിയുമായി സഹകരിച്ചാണ് പുതിയ ടെലിവിഷന്‍ ഗൂഗിള്‍ പുറത്തിറക്കുന്നത്.
ഗൂഗിള്‍ ടെലിവിഷനിലൂടെ ഉപയോക്താക്കള്‍ക്ക് ഗൂഗിളിന്റെ സേവനങ്ങളായ യൂട്യൂബ്, പിക്കാസ തുടങ്ങിയവ ഉപയോഗിക്കാന്‍ കഴിയുമെന്ന് പാനസോണിക്കിന്റെ വക്താവ് പറഞ്ഞു.
പരന്പരാഗത രീതിയില്‍ നിന്നും വ്യത്യസ്തമായി ഇന്റര്‍നെറ്റിനെ ഹൈഡെഫനിഷന്‍ ടെലിവിഷനുമായി ബന്ധിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് പാനസോണിക്ക് വൈസ് പ്രസിഡന്റ് മെര്‍വാന്‍ മെര്‍ബി പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ പ്ലാസ്മ ടി.വി നിര്‍മാതാക്കളാണ് മത്സുഷിത ഇലക്ട്രിക് ഇന്‍ഡസ്ട്രി. ഇവരുമായി കൈക്കോര്‍ക്കുന്നതോടെ ഗൂഗിള്‍ വീടുകളിലെ സ്വീകരണമുറികളില്‍ കൂടി ആധിപത്യം സ്ഥാപിക്കുന്നതിനാണ് നീക്കം.












Click it and Unblock the Notifications