കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്ടത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ഗാനം യുട്യൂബില്‍

  • By Staff
Google Oneindia Malayalam News

Condom Song in YouTubeദില്ലി: സുരക്ഷിതമായ ലൈംഗിക ജീവിതത്തിന്‌ കോണ്ടം ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്‌തുകൊണ്ടുള്ള ഗാനരംഗം യുട്യൂബില്‍ ഹിറ്റാകുന്നു.

ആന്ധ്രപ്രദേശില്‍ നിന്നുള്ള നാലുപേരാണ്‌ ദക്ഷിണേന്ത്യന്‍ സംഗീതവും നൃത്തവും ചേര്‍ത്തിണക്കി കോണ്ടത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ഗാനം തയ്യാറാക്കിയത്‌. ഗാനരംഗത്ത്‌ നൃത്തംവയ്‌ക്കുന്നതും ഇവര്‍തന്നെ.

നവംബറില്‍ ഒരു യുട്യൂബ്‌ അംഗമാണ്‌ ഈ ഗാനത്തിന്റെ വീഡിയോ പ്രസിദ്ധീകരിച്ചത്‌. ഇതിനോടകം ആറുലക്ഷം പേരാണ്‌ യുട്യൂബിലെ ഈ ഗാനരംഗം കണ്ടത്‌. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ളസന്ദര്‍ശകര്‍ വീഡിയോയെക്കുറിച്ച്‌ അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്‌.

കോണ്ടം എവിടെയാണ്‌ കിട്ടുന്നതെന്നും അതെങ്ങനെ ഉപയോഗിക്കാമെന്നും അതിന്റെ മെച്ചങ്ങളെന്തൊക്കെയാണെന്നുമുള്‍പ്പെടെ എല്ലാകാര്യങ്ങളും ഗാനത്തിലും നൃത്തത്തിലുമായി അവതരിപ്പിച്ചിട്ടുണ്ട്‌. നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്താണ്‌ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.

ഇന്ത്യയില്‍ എത്രയോപേര്‍ സുരക്ഷിതമായ ലൈംഗിക മാര്‍ഗ്ഗങ്ങളെക്കുറിച്ച്‌ ബോധവാന്‍മാരല്ലെന്നും ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ആളുകളെ ബോധവല്‍ക്കരിക്കാന്‍ ഉപകരിക്കുമെന്നും ആരോഗ്യ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ നിരീക്ഷിയ്‌ക്കുന്നു.







വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X