കോണ്‍ഗ്രസുകാര്‍ എന്നെ ഇല്ലാതാക്കാന്‍ ശ്രിമക്കുന്നു: മായാവതി
ദില്ലി: കോണ്‍ഗ്രസ്-ബിഎസ്‌പി ബന്ധം അവസാനിയ്‌ക്കുകയാണെന്ന് സൂചന നല്‌കി മായാവതി രംഗത്തെത്തി. തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നയാള്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്‌കുകയാണെന്നാണ് മായാവതിയുടെ പുതിയ ആരോപണം.
ഇപ്പോര്‍ കേന്ദ്ര സര്‍ക്കാരിന് നല്‌കുന്ന പിന്തുണ തുടര്‍ന്നു പോകുന്ന കാര്യം ജനുവരി 15നു ശേഷം ആലോചിയ്‌ക്കുമെന്ന് മായാവതി പറഞ്ഞു. ബിഎസ്‌പിയില്‍ നിന്നും പുറത്താക്കിയ അതിക് അഹമ്മദ് എന്നയാളാണ് തന്നെ വധിക്കാന്‍ ശ്രമിക്കുന്നതെന്നാണ് മായാവതി ആരോപിക്കുന്നത്.
മാഫിയകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇയാള്‍ക്ക് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹയാവുമെണ്ടെന്ന് അവര്‍ ആരോപിച്ചു. ഇവരെപ്പറ്റി പിന്നീട് വെളിപ്പെടുത്തും.
ബിഎസ്‌പിയ്‌ക്കു ലഭിയ്‌ക്കുന്ന പിന്തുണയാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നതെന്ന് മായാവതി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതൃത്വം നല്‌കുന്ന യുപിഎ സര്‍ക്കാരിനെ പുറത്തു നിന്ന് പിന്തുണയ്‌ക്കുന്ന മായാവതിയുടെ ബിഎസ്‌പിയ്‌ക്ക് ലോകസഭയില്‍ 19 അംഗങ്ങളുണ്ട്.രാജ്യസഭയില്‍ ഏഴ് അംഗങ്ങളുടെ ബലവുമുണ്ട്.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഇന്റലിജന്റസ് വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‌കിയിട്ടും തനിയ്‌ക്ക് എസ്‌പിജി സംരക്ഷണം തരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. ഇതു ഗൂഢാലോചനയ്ക്കു തെളിവാണ്. തനിയക്കെന്തെങ്കിലും സംഭവിച്ചാല്‍ രാജ്യത്തെ അധ:സ്ഥിത വിഭാഗങ്ങള്‍ കോണ്‍ഗ്രസിന് ഒരിയ്‌ക്കലും മാപ്പ് നല്‌കില്ലെന്നും മായാവതി പറഞ്ഞു.
എന്നാല്‍ മായാവതിയുടെ ആരോപണങ്ങള്‍ അര്‍ഥമില്ലാത്തതാണെന്ന് യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദ്വിഗ് വിജയ്‌സിങ് പറഞ്ഞു.












Click it and Unblock the Notifications