സ്‌ത്രീകള്‍ക്ക് സുരക്ഷിതത്വം പ്രഖ്യാപിച്ച് കോണ്ടം കമ്പനി
ദില്ലി: ഇന്ത്യന്‍ യുവത ലൈംഗികതയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്താന്‍ മുമ്പത്തേക്കാളേറെ ഉത്സുകരാണെന്നാണ് ഇതുമായി ഈയിടെ നടന്ന പല പഠനങ്ങളിലും തെളിഞ്ഞത്.
ഇത് അക്ഷരാര്‍ത്ഥത്തില്‍ സന്തോഷം പകരുന്നത് ഇന്ത്യയിലെ കോണ്ടം വിപണിയ്‌ക്കാണ് യുവജനങ്ങളുടെ പരീക്ഷണങ്ങള്‍ക്ക് സര്‍വ്വ പിന്തുണയും പ്രഖ്യാപിച്ച് സുരക്ഷിതത്വവും സന്തോഷവും വാഗ്‌ദാനം ചെയ്‌ത് കൂടെത്തന്നെ നില്‍ക്കുകയാണ് ഇന്ത്യയിലെ പ്രമുഖ കോണ്ടം നിര്‍മ്മാണ കമ്പനികളും.
2007ല്‍ ഇന്ത്യയിലുണ്ടായ വിവാദങ്ങളിലൊന്ന് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് പുറത്തിറക്കിയ സ്‌പന്ദിക്കുന്ന കോണ്ടങ്ങളായിരുന്നെങ്കില്‍ 2008ല്‍ വാര്‍ത്തയാകാന്‍ പോകുന്നത് സ്‌ത്രീകള്‍ക്കുവേണ്ടിയുള്ള വൈവിധ്യവല്‍ക്കരിച്ച കോണ്ടങ്ങളാണത്രേ.
ഇന്ത്യയില്‍ സ്‌ത്രീകള്‍ക്കുള്ള കോണ്ടത്തിന് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. ഇതിന്റെ വിലക്കൂടുതലും പരസ്യങ്ങളുടെ അഭാവവുമായിരുന്നു ഇതിന് കാരണം. എന്നാല്‍ 2008ഓടെ സാധാരണ സ്‌ത്രീകളിലേയ്‌ക്കും ഇതെത്തിക്കുകയെന്നതാണ് പല കമ്പനികളുടെയും ലക്ഷ്യം.
ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് തന്നെയാണ് ഇതിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. വെല്‍വറ്റ് എന്നപേരില്‍ കമ്പനി സ്‌ത്രീകള്‍ക്കായുള്ള കോണ്ടങ്ങള്‍ പുറത്തിറക്കിക്കഴിഞ്ഞു. സ്വന്തം സുരക്ഷിതത്വം സ്‌ത്രീകള്‍ക്കുതന്നെ ഉറപ്പിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പുരുഷന്റെ സന്നദ്ധതയെ ആശ്രയിച്ചാണ് ലൈംഗികതയില്‍ സ്‌ത്രീകളുടെ സുരക്ഷിതത്വം നിര്‍ണ്ണയിക്കപ്പെടുന്നത്. എന്നാല്‍ പുതിയ കോണ്ടം സ്‌ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നു. ആഗ്രഹിക്കാത്ത സമയത്തുള്ള ഗര്‍ഭധാരണവും ഒപ്പംതന്നെ ലൈംഗികസംബന്ധമായ രോഗങ്ങള്‍ പകരുന്നതും ഇതുമൂലം ഇല്ലാതാക്കാന്‍ കഴിയും- ബഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന്റെ പ്രൊഡക്ട് മാനേജര്‍ രാജീവ് കുമാര്‍ പറയുന്നു.
ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ ഈ ചുവടുവെയ്‌പ് ലക്ഷ്യം കാണുമോയെന്നറിഞ്ഞ ശേഷം ഈ രംഗത്തേയ്‌ക്ക് കാലെടുത്തുവെയ്‌ക്കാമെന്ന നിലാപാടിലാണ് ഇന്ത്യയിലെ മറ്റുപല കോണ്ടം നിര്‍മ്മാതാക്കളും.
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications