മമ്മൂട്ടിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു
തലശ്ശേരി: ചലച്ചിത്രതാരം മമ്മൂട്ടിയ്‌ക്കെതിരെ കണ്ണൂരില്‍ കയ്യേറ്റശ്രമം. ശനിയാഴ്‌ച രാത്രി പത്തുമണിയോടെ മമ്മൂട്ടി താമസിക്കുന്ന റോയല്‍ ഓമേഴ്‌സി ഇന്‍ ഹോട്ടല്‍ പിരിസരത്താണ് സംഭവം നടന്നത്.
പുതിയ ചിത്രമായ പഴശ്ശിരാജയുടെ കാഞ്ഞങ്ങാട്ടുള്ള സെറ്റില്‍ ചിത്രീകരണം കഴിഞ്ഞ് എത്തിയ മമ്മൂട്ടി കാര്‍ നിര്‍ത്തിയിടാന്‍ ശ്രമിക്കുമ്പോള്‍ രണ്ടുപേര്‍ തടഞ്ഞു നിര്‍ത്തി. മമ്മൂട്ടി നിരന്തരം ഹോണടിച്ചെങ്കിലും ഇരുവരും കാറിന് മുന്നില്‍ നിന്നും മാറാന്‍ കൂട്ടാക്കിയില്ല.
തുടര്‍ന്ന് മമ്മൂട്ടിയും കൂടെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ടി.എ റസാഖും കാറില്‍നിന്നിറങ്ങി. ഹോട്ടലിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് നടക്കാന്‍ തുടങ്ങിയ യുവാക്കള്‍ക്ക് പുറകേ മമ്മൂട്ടിയും റസാഖും എത്തി. തര്‍ക്കത്തിനിടയില്‍ യുവാക്കളില്‍ ഒരാള്‍ മമ്മൂട്ടിയ്‌ക്കുനേരെ കയ്യുയര്‍ത്തി.
സ്ഥലത്തുണ്ടായിരുന്ന തലശ്ശേരി നഗരസഭാ വൈസ് ചെയര്‍മാനും മമ്മൂട്ടിയുടെ സുഹൃത്തുമായ പിലാക്കണ്ടി മുഹമ്മദലി ഓടിയെത്തി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവരെ മാറ്റി. അപ്പോഴേയ്‌ക്കും സ്ഥലത്ത് ആളുകള്‍ കൂടിയിരുന്നു.
സംഭവം പന്തിയല്ലെന്ന് മനസ്സിലായതോടെ യുവാക്കള്‍ മമ്മൂട്ടിയോട് മാപ്പു പറഞ്ഞു തടിതപ്പി. അമേരിക്കയില്‍ വിദ്യാര്‍ത്ഥികളായ യുവാക്കള്‍ ഒരു വിവാഹസംഘത്തിനൊപ്പം എത്തിയതാണത്രേ.












Click it and Unblock the Notifications