ഒടുവില്‍ ചന്ദ്രചൂഡന്‍ പുറത്ത്
കൊല്ലം : ടി ജെ ചന്ദ്രചൂഡനെ രഹസ്യബാലറ്റില്‍ പരാജയപ്പെടുത്തി വി പി രാമകൃഷ്ണപിളള ആര്‍എസ് പിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക്.
ആര്‍എസ് പിയിലും അതിശക്തമായ ഗ്രൂപ്പിസം നിലനില്‍ക്കുന്നുവെന്ന വാര്‍ത്ത യാഥാര്‍ത്ഥ്യമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. രാമകൃഷ്ണ പിളളയ്ക്ക് 23 വോട്ടും ചന്ദ്രചൂഡന് 18 വോട്ടുകളുമാണ് ലഭിച്ചത്. ഇരു സ്ഥാനാര്‍ത്ഥികളും വോട്ട് ചെയ്തില്ല.
ചന്ദ്രചൂഡന്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പദമൊഴിയണമെന്ന് സമ്മേളനത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയ ചുമതലയിലേയ്ക്ക് മാറി മറ്റാരെയെങ്കിലും സംസ്ഥാന സെക്രട്ടറിയുടെ ചുമതലയേല്‍പ്പിക്കണമെന്നാണ് പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നത്.
സ്ഥാനത്തും അസ്ഥാനത്തും ഇടതുമുന്നണിയെയും സിപിഎമ്മിനെയും വിമര്‍ശിച്ചിരുന്ന ചന്ദ്രചൂഡന് സ്വന്തം പാര്‍ട്ടിയില്‍ പോലും പിന്തുണയില്ലാതായത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. പിണറായി വിജയന്റെ രൂക്ഷമായ പരസ്യവിമര്‍ശനത്തിനു ശേഷം ചന്ദ്രചൂഡന് കിട്ടിയ മറ്റൊരു ആഘാതമാണ് ഈ പരാജയം.












Click it and Unblock the Notifications