ബേനസീറിന്റെ കൊലയാളിയെ തിരിച്ചറിഞ്ഞു
ഇസ്ലമബാദ്: മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഘാതകനെ അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു.
പാകിസ്‌താന്റെ ഓദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ഓഫ് പാകിസ്‌താന്‍(എപിപി) ചൊവ്വാഴ്‌ചയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്‌തത്.
ബേനസീര്‍ വധിക്കപ്പെട്ട സ്ഥലത്തുവച്ചുതന്നെ കൊലപാതകിയും മരിച്ചിട്ടുണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. വടക്കുപടിഞ്ഞാറന്‍ പാകിസ്‌താനിലെ സ്വാബി ജില്ലക്കാരനാണ് കൊലപാതകിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വാബിയിലുള്ള ഇയാളുടെ വീട്ടില്‍ അന്വേഷണസംഘം റെയ്‌ഡ് നടത്തിയതായി എപിപിയെ ഉദ്ധരിച്ചുകൊണ്ട് എആര്‍വൈ ചാനല്‍ റിപ്പോര്‍ട്ട് ചെയ്‌തു.
നാഷണല്‍ ഡാറ്റാബേസും രജിസ്‌ട്രേഷന്‍ അതോറിറ്റിയും കുറ്റവാളി സ്വാബി ജില്ലക്കാരനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ചാനല്‍ റിപ്പോര്‍ട്ടില് പറയുന്നു. ബേനസീറിന്റെ വധത്തിന്‌ശേഷം പുറത്തുവന്ന ഒട്ടുമിക്ക വിഡീയോ ടേപ്പുകളിലും ഘാതകന്റെ മുഖം വ്യക്തമായിരുന്നുവെന്നും എപിപി റിപ്പോര്‍ട്ടില്‍ പറയുന്നു.
ബേനസീറിന്റെ വധത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ യുഎന്‍ സമിതി രൂപികരിക്കണമെന്ന് ഇവരുടെ അനുകൂലികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ ദുരന്തം ബേനസീര്‍ സ്വയം വരുത്തിവച്ചതാണെന്നും അവര്‍ക്കുള്ള സുരക്ഷാ ഭീഷണിയെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പാക് പ്രസിഡന്റ് പര്‍വേശ് മുഷറഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താന്‍ ബേനസീറിനെ ഒരിക്കലും വെറുത്തിട്ടില്ലെന്നും മുഷറഫ് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications