കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകന്‍ കാമുകിയെ കൊന്നു പാകം ചെയ്‌തു

  • By Staff
Google Oneindia Malayalam News

Christopher Lee McCuinഹൂസ്റ്റണ്‍: കാമുകിയെ കൊന്ന്‌ വെട്ടിനുറുക്കി പാകംചെയ്യുകയാണെന്ന്‌ അറിയിച്ച യുവാവിനെ പൊലീസ്‌ അറസ്റ്റുചെയ്‌തു. ഇരുപത്തിയഞ്ചുകാരനായ ക്രിസ്റ്റഫര്‍ ലീ മാക്യൂന്‍ ആണ്‌ കാമുകി ജാനാ ഷിയറയെ(21) കഴുത്തുഞെരിച്ച്‌ കൊന്ന്‌ വെട്ടിനുറുക്കി പാകം ചെയ്‌തത്‌.

കൊലചെയ്‌തുകഴിഞ്ഞ്‌ ശരീരം വെട്ടിനുറുക്കി വെള്ളത്തിലിട്ട്‌ തിളപ്പിക്കുമ്പോഴാണ്‌ ക്രിസ്റ്റഫര്‍ തന്റെ പ്രവൃത്തി പൊലീസിനെ ഫോണ്‍വഴി അറിയിക്കുന്നത്‌.

ഉടന്‍തന്നെ പൊലീസ്‌ ഇയാളുടെ വീട്ടിലെത്തി പരിശോധനനടത്തിയപ്പോള്‍ യുവതിയുടെ ചെവി തിളയ്‌ക്കുന്ന വെള്ളത്തില്‍ കണ്ടെത്തുകയും മേശപ്പുറത്ത്‌ പാത്രത്തിലാക്കിയ നിലയില്‍ മനുഷ്യമാംസം കണ്ടെത്തുകയും ചെയ്‌തു.

കാമുകിയെ കൊലപ്പെടുത്തുന്നതിന്‌ മുമ്പ്‌ ക്രിസ്റ്റഫര്‍ തന്റെ മുന്‍ഭാര്യയുടെ കാമുകനെയും കുത്തിപ്പരുക്കേല്‍പ്പിച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ ഗുരുതരനിലയിലാണ്‌.

ശരീരഭാഗങ്ങള്‍ പ്രതി ഭക്ഷിച്ചിട്ടുണ്ടോയെന്ന കാര്യം അവ്യക്തമാണെന്ന്‌ പൊലീസ്‌ പറയുന്നു. മാംസം ഭക്ഷിച്ചകാര്യം ഇയാള്‍ ഇതുവരെ സമ്മതിച്ചിട്ടില്ല. കൊലപാതക്കുറ്റം ചുമത്തിയാണ്‌ ക്രിസ്റ്റഫറിനെ അറസ്റ്റുചെയ്‌തിരിക്കുന്നത്‌.

കൊല നടത്തിക്കഴിഞ്ഞ്‌ ക്രിസ്റ്റഫര്‍ അമ്മയെയും സുഹൃത്തിനെയും വിളിച്ച്‌ ഗാരേജില്‍ സൂക്ഷിച്ച കാമുകിയുടെ മൃതദേഹം കാണിച്ചിരുന്നു. മൃതദേഹം കണ്ടയുടന്‍ അമ്മയും സുഹൃത്തും വീടുവിട്ടുപോയി. അവര്‍ പോയതിന്‌ശേഷമാണ്‌ ക്രിസ്‌റ്റഫര്‍ പൊലീസിനെ വിളിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X