സ്‌ത്രീമേധവിത്തമാണ് നിലില്‍ക്കുന്നതെന്ന് പുരുഷന്മാര്‍
ലണ്ടന്‍: ലോകത്ത് നിലനില്‍ക്കുന്നത് പുരുഷമേധാവിത്തമാണെന്നും സ്‌ത്രീകളെല്ലാം ഈ മേധാവിത്തവും വിവേചനവും അനുഭവിക്കുകയാണെന്നും പറയുന്നത് പുതിയ കാര്യമല്ല. ഇത്തരം ആരോപണങ്ങള്‍ കൂടുതലായി നടത്തുന്നത് സ്‌ത്രീകളാണുതാനും.
എന്നാല്‍ ഇതിനെക്കുറിച്ച് ചോദിച്ചാല്‍ പുരുഷന്മാര്‍ക്ക് പറയാനുള്ളത് തീര്‍ത്തും വ്യത്യസ്ഥമായ ഒരു കാര്യമാണ്. അവരുടെ അഭിപ്രായത്തില്‍ സ്‌ത്രീകളാണ് മേധാവിത്തം പുലര്‍ത്തുന്നത്. ജര്‍മ്മനിയില്‍ നടന്ന ഒരു അന്വേഷണത്തിലാണ് ഇത്തരമൊരു അഭിപ്രായം പുറത്തുവന്നത്.
അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത മിക്ക പുരുഷന്മാരും പറയുന്നത് തങ്ങളുടെ വാമഭാഗത്തിന്റെ മേധാവിത്തം കാരണം അവര്‍ക്ക് സമൂഹത്തിലുള്ള പരമ്പരാഗത റോള്‍ തന്നെ നഷ്ടപ്പെട്ടുപോയെന്നാണ്.
തങ്ങളെയെല്ലാം സ്‌ത്രീവാദക്കാരാക്കി മാറ്റാനാണ് സ്‌ത്രീസമൂഹം ശ്രമിക്കുന്നതെന്നും സാമൂഹിക വ്യവസ്ഥ തങ്ങളുടെ കൈകള്‍ ബന്ധിച്ചിരിക്കുന്ന തോന്നലാണുണ്ടാക്കുന്നതെന്നും സര്‍വ്വേയില്‍ പങ്കെടുത്ത മിക്ക പുരുഷന്മാരും പറഞ്ഞു.
ഇവരില്‍ വെറും 33 ശതമാനം പേര്‍ക്കുമാത്രമാണ് സ്വതന്ത്രമായി സംസാരിക്കാനും ചിന്തകള്‍ പ്രകടിപ്പിക്കാനും കഴിയുന്നുള്ളു. ഇവരാകട്ടെ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിയ്‌ക്കുകയും സ്വന്തം അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നവരാണ്.
പുരുഷന്മാരും സ്‌ത്രീകളും ഉള്‍പ്പെടെ 2,000 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ജര്‍മ്മനിയിലെ വിനോദ ടെലിവിഷന്‍ ചാനലായ ഡിമാക്‌സ്( ഡിഎംഎഎക്‌സ്) ആണ് സര്‍വ്വേ നടത്തിയത്.












Click it and Unblock the Notifications