Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാറ്റയുടെ ഒരു ലക്ഷം രൂപ കാര്‍ പ്രദര്‍ശനത്തിന്

ദില്ലി. ഒരു ദശാബ്ദമായി ലോകം ആകംക്ഷയോടെ കാത്തിരിക്കുന്ന രഹസ്യം അനാവരണം ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം.

ലോകമെങ്ങുമുള്ള കാര്‍ പ്രേമികള്‍ കാത്തിരിക്കുന്ന ടാറ്റയുടെ ഒരു ലക്ഷം രൂപ കാര്‍ ജനുവരി പത്തിന്‌ ആദ്യമായി പൊതു ജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ രാജ്യം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്‌ത വാഹനത്തിന്റെ പിറവിയായാണ്‌ അത്‌ അറിയപ്പെടുക. ദില്ലിയില്‍ എല്ലാ വര്‍ഷവും ജനുവരി മാസത്തില്‍ സംഘടിപ്പിക്കുന്ന ഓട്ടോ ഷോയിലാണ്‌ ടാറ്റയുടെ കാറിന്റെ ആദ്യ പ്രദര്‍ശനവും നടക്കുക.

ഇറങ്ങുന്നതിനു മുമ്പ്‌ തന്നെ ഇത്രയധികം ചര്‍ച്ചകള്‍ നടന്ന മറ്റൊരു വാഹനവും ഇന്ത്യയില്‍ ഉണ്ടാകുകയില്ല. കാറിന്റെ പേരു മുതല്‍ അതിന്റെ വിലയെക്കുറിച്ചും മൈലേജിനെക്കുറിച്ചുമെല്ലം വിപണി വിദഗ്‌ദ്ധരും മറ്റു വാഹന നിര്‍മാതാക്കളും എന്തിന്‌ സാധാരണ ജനങ്ങളുടെ ഇടയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. എന്നാല്‍ കാര്‍ പുറത്തിറക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‌ക്കെ കാറിനെക്കുറിച്ചുള്ള യാതൊരു വിവരവും ടാറ്റ പുറത്തു വിട്ടിട്ടില്ല.

ഒരു ലക്ഷം രൂപ വിലയുള്ള കാര്‍ എന്ന ടാറ്റയുടെ പ്രഖ്യാപനമാണ്‌ ഇത്രയധികം ചര്‍ച്ചകള്‍ക്ക്‌ വഴിമരുന്നിട്ടത്‌.1998 ലെ ഓട്ടോഷോയില്‍ രത്തന്‍ ടാറ്റ ഈ സ്വപ്‌നം ലോകത്തോടു പറയുമ്പോള്‍ കൂടുതല്‍ പേരും ഇത്‌ പുച്ഛിച്ചു തള്ളുകയായിരുന്നു. എന്നാല്‍ കൃത്യം പത്തു കൊല്ലത്തിനു ശേഷം തന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കി രത്തന്‍ ടാറ്റ തന്നെ പുച്ഛിച്ചു തള്ളിയവരോട്‌ മധുരമായി പ്രതികാരം വീട്ടുകയാണ്.

പക്ഷേ ഒരു ലക്ഷം രൂപ കാറിന്റെ മുന്നോട്ടുള്ള പോക്ക്‌ സുഖകരമാവില്ലായെന്നാണ്‌ വിപണിയിലെ റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ വാഹന നിര്‍മാണ കമ്പനികള്‍ ചെറുകാര്‍ പദ്ധതിയില്‍ ടാറ്റയ്‌ക്കു വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്‌.

ടാറ്റയുടെ കാര്‍ പുറത്തിറക്കുന്നതിന്‌ 48 മണിക്കൂര്‍ മുമ്പ്‌ തങ്ങളുടെ പുതിയ ചെറുകാറിന്റെ മാതൃക പുറത്തിറക്കി ബജാജാണ്‌ ആദ്യമായി ടാറ്റക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത്. നിലവില്‍ ഏറ്റവുമധികം മൈലേജ്‌ ലഭിയ്‌ക്കുന്ന പെട്രോള്‍ കാറിന്റെ ഇരട്ടി മൈലേജ്‌ ലഭിയ്‌ക്കുമെന്നാണ്‌ ബജാജിന്റെ അവകാശവാദം.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ്‌ ആദ്യമയാണ്‌ കാര്‍ നിര്‍മാണ രംഗത്തേക്ക്‌ ചുവടു വെയ്‌ക്കുന്നത്‌. നാലു വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തുമെന്ന് കരുതപ്പെടുന്ന കാറിന്റെ വില ഒരു ലക്ഷം രൂപയ്‌ക്കു തൊട്ടടുത്തായിരിയ്‌ക്കുമെന്ന് ബജാജ്‌ ഓട്ടോയുടെ എംഡി രാജീവ്‌ ബജാജ്‌ പറഞ്ഞു.

നേരത്തെ ടാറ്റയുടെ ഭീഷണിയെ നേരിടാന്‍ സുസുക്കി അവരുടെ മാരുതി കാറുകളുടെ വില വന്‍തോതില്‍ വെട്ടിക്കുറച്ചിരിന്നു.

വിപണിയിലെ ഭീമന്‍മാരുടെ യുദ്ധം ലോക വാഹന നിര്‍മാണ ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം രേഖപ്പെടുത്തുമെന്നാണ്‌ വിപണി വിദഗ്‌ദ്ധര്‍ കരുതുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+