ഇന്ത്യന്‍ തൊഴിലാളികളെ നിരോധിച്ചിട്ടില്ല: മലേഷ്യ
ദില്ലി: ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത മലേഷ്യന്‍ മന്ത്രി നിഷേധിച്ചു.
ഇന്ത്യക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്ന് മലേഷ്യന്‍ മരാമത്ത് മന്ത്രി സ്വാമി വേലു ദില്ലിയില്‍ നടന്ന ഒരു ചടങ്ങില്‍ പറഞ്ഞു.
ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മലേഷ്യന്‍ സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയെന്ന് വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു, ഈ വാര്‍ത്തയെപ്പറ്റി താന്‍ മലേഷ്യന്‍ പ്രധാനമന്ത്രി അബ്ദുള്ള ബാദവിയോട് താന്‍ സംസാരിച്ചുവെന്നും വാര്‍ത്ത ശരിയല്ലെന്നും മന്ത്രി സ്വാമി വേലു അറിയിച്ചു.
ഡിസംബര്‍ 18 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഇന്ത്യക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള വിവേചനത്തില്‍ പ്രതിഷേധിച്ച് മലേഷ്യയില്‍ ഹിന്ദ്‌റാഫ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം പ്രക്ഷോഭം നടക്കുകയാണ്. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞിരുന്നു.
ഇന്ത്യന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ മൂന്ന് ദിവസത്തെ മലേഷ്യന്‍ സന്ദര്‍ശനം കഴിഞ്ഞ മടങ്ങിയ ഉടനെയാണ് നിരോധനവാര്‍ത്ത പുറത്തു വന്നിട്ടുള്ളത്. ഇത് മലേഷ്യയിലെ ഇന്ത്യക്കാരില്‍ കൂടുതല്‍ ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്.
മലേഷ്യയിലെ 20 ലക്ഷം വിദേശ ജോലിക്കാരില്‍ എട്ടു ശതമാനത്തോളം പേര്‍ ഇന്ത്യക്കാരാണ്. ഇവര്‍ രാജ്യം വിടേണ്ടി വരുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.












Click it and Unblock the Notifications