കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിബ്രവരി ഒന്നിന്‌ ലയന സമ്മേളനം: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഫിബ്രവരി ഒന്നിന്‌ എറണാകുളത്തുവെച്ച്‌ ലയന സമ്മേളനം നടത്തുമെന്ന്‌ കെ.കരുണാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ ശേഷം ആദ്യമായി ഇന്ദിരാഭവനിലെത്തിയ കരുണാകരന്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു.

കോണ്‍ഗ്രസിലേയ്ക്കുള്ള മടങ്ങിവരവ്‌ താല്‍ക്കാലികമല്ല. ഇന്ത്യയെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനുമാത്രമേ കഴിയൂ- അദ്ദേഹം പറഞ്ഞു.

ഇന്ദിരാഭവനിലെത്തിയ കരുണാകരനെ കെപിസിസി സിഡന്റ്‌ രമേശ്‌ ചെന്നിത്തലയാണ്‌ സ്വീകരിച്ചത്‌. പാര്‍ട്ടി പരിപാടികള്‍ക്കായി പാലക്കാട് പോയിരിക്കുന്നതിനാല്‍ ഉമ്മന്‍ചാണ്ടി എത്തിയില്ല.

പുനഃസംഘടിപ്പിക്കപ്പെട്ട ഐഎന്‍ടിയുസി സംസ്ഥാന നിര്‍വാഹക സമിതിയുടെ ആദ്യയോഗം കരുണാകരന്‍ ഉദ്ഘാടനം ചെയ്യും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X