ഗുരുവായൂരപ്പനെ തൊഴാന്‍ മോഡിയെത്തുന്നു
ഗുരുവായൂര്‍ : തുടര്‍ച്ചയായി മൂന്നാമത്തെ തവണയും ഗുജറാത്ത് മുഖ്യമന്ത്രിയായി അവരോധിതനായ ബിജെപി നേതാവ് നരേന്ദ്ര മോഡി ക്ഷേത്രസന്ദര്‍ശനത്തിനായി ഗുരുവായൂരിലെത്തുന്നു.
ജനവരി 13നോ14നോ ആയിരിക്കും മോഡിയുടെ ഗുരുവായൂര്‍ സന്ദര്‍ശനമെന്നാണ് അറിയുന്നത്. സുരക്ഷാ കാരണങ്ങളാലാണ് മോഡിയുടെ സന്ദര്‍ശനത്തീയതി കൃത്യമായി വെളിപ്പെടുത്താത്തതെന്ന് ദേവസ്വ അധികൃതര്‍ പറഞ്ഞു.
മോഡി നേരത്തെ നടത്തിയ കേരള സന്ദര്‍ശനം വിവാദം സൃഷ്ടിച്ചിരുന്നു. ഗുജറാത്ത് കലാപത്തിന് ഉത്തരവാദിയായ മോഡിയെ കേരളം സന്ദര്‍ശിക്കുന്നതില്‍ നിന്നും തടയണമെന്നും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ മോഡിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുകയായിരുന്നു.












Click it and Unblock the Notifications