എറണാകുളം കമ്മിറ്റിക്ക് പിണറായിയുടെ താക്കീത്
കൊച്ചി: വി.എസിന് മേല്‍ക്കൈയുള്ള കമ്മിറ്റികള്‍ തിരിച്ചുപിടിക്കുന്നത് ഔദ്യോഗിക വിഭാഗം തുടരുന്നതിനിടയില്‍ വി.എസ് പക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്ന എറണാകുളം ജില്ലാ കമ്മിറ്റിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ താക്കീത്. എറണാകുളത്ത് കമ്മിറ്റിക്ക് തെറ്റ് തിരുത്താനുള്ള അവസാനത്തെ അവസരമാണിതെന്ന് പിണറായി പറഞ്ഞു.
എറണാകുളം ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് സംസ്ഥാനത്തൊട്ടാകെ പാര്‍ട്ടിയില്‍ തെറ്റ് തിരുത്തല്‍ നടക്കുകയാണെന്നും എറണാകുളത്തിനും അതില്‍ പങ്കാളിയാകാമെന്നും പിണറായി കല്പിച്ചത്. പത്ത് ജില്ലാ സമ്മേളനങ്ങളില്‍ താന്‍ ഇതുവരെ പങ്കെടുത്തെന്നും പതിനൊന്നാമതായി പങ്കെടുത്ത എറണാകുളത്താണ് ഏറ്റവും മോശപ്പെട്ട പ്രവണതകളും ചര്‍ച്ചയും നടന്നതെന്നും പിണറായി പറഞ്ഞു.
പാര്‍ട്ടിയില്‍ ഇനി വിഭാഗീയത ഇല്ല. പാര്‍ട്ടിക്കാരും പാര്‍ട്ടിവിരുദ്ധരും മാത്രമേയുള്ളൂ. പാര്‍ട്ടിക്കൊപ്പം നില്‍ക്കണോ പാര്‍ട്ടിവിരുദ്ധര്‍ക്കൊപ്പം പോകണോയെന്ന് തീരുമാനിക്കാം. വിഭാഗീയതയുമായി മുന്നോട്ടു പോകാന്‍ അനുവദിക്കില്ലെന്നും പാര്‍ട്ടിയോടൊപ്പം നില്‍ക്കാത്തവരെ ശത്രുക്കളായി കാണുമെന്നും പിണറായി പ്രഖ്യാപിച്ചു.
സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ എറണാകുളം കമ്മിറ്റിക്ക് മുന്നോട്ടുപോകാനാവില്ലെന്നും പിണറായി തുറന്നടിച്ചു.












Click it and Unblock the Notifications