സുധാകരന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു: ചെന്നിത്തല
തിരുവനന്തപുരം: ദേവസ്വം മന്ത്രി ജ. സുധാകരന്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് ചെന്നിത്തല.
അനാവശ്യമായ പ്രസ്‌താവനകള്‍ പുറപ്പെടുവിക്കുന്നതിനു പകരം നാവടക്കി പണിയെടുത്താല്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളധികവും പരിഹരിക്കാനാകും.
അക്കാര്യം ചെയ്യാതെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നവരെ വിമര്‍ശിക്കാനാണ് സുധാകരന്‍ നേരം കണ്ടെത്തുന്നത്. കൂടുതല്‍ സംസാരിച്ച് ശബരിമലയിലെ പ്രശ്‌നങ്ങള്‍ കുഴച്ചു മറിയ്‌ക്കുന്ന സുധാകരന് തന്നെയും ഉമ്മന്‍ ചാണ്ടിയെയും വിമര്‍ശിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ശബരിമല പ്രശ്‌നം രാഷ്ട്രീയവത്‌കരിക്കാന്‍ ശ്രമിക്കുകയാണെന്ന സുധാകരന്റെ പ്രസ്‌താവനയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു രമേശ്.
അടുത്തു വരുന്ന മകരവിളക്കിനോടനുബന്ധിച്ച് ഭക്തര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നേരത്തെ തന്നെ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി തന്നെ മുന്‍കൈയ്യെടുക്കണമെന്നും രമേശ് ചെന്നിത്തല നിര്‍ദേശിച്ചു.












Click it and Unblock the Notifications