പിണറായിയാണ് മോനേ പുരുഷന്‍!
ആലുവ : ഒച്ചയും കോലാഹലവുമില്ലാതെ സിപിഎം എറണാകുളം ജില്ലാ സമ്മേളനം അവസാനിച്ചു. വിഎസ് പക്ഷത്തിന് നിലവിലുളള മേല്‍ക്കൈ നിലനിര്‍ത്തിയ സമ്മേളനത്തില്‍ പക്ഷേ, പിണറായി പക്ഷം മത്സരത്തിന് മുതിര്‍ന്നില്ല. ജില്ലാ സെക്രട്ടറിയായി ഗോപി കോട്ടമുറിക്കല്‍ മൂന്നാം വട്ടവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
സമ്മേളനത്തിനു ശേഷം പുതിയ സെക്രട്ടറി നടത്തിയ അഭിവാദ്യ പ്രസംഗത്തില്‍ പിണറായി വിജയനു നേരെ ചൊരിഞ്ഞ പ്രശംസാ വചനങ്ങളാണ് സമ്മേളനത്തിന്റെ മുഴുവന്‍ കൗതുകവും ഏറ്റുവാങ്ങിയത്.
വിഎസ് അച്യുതാനന്ദന്റെ അടുത്ത അനുയായി എന്നറിയപ്പെടുന്ന ഗോപി കോട്ടമുറിക്കല്‍ പിണറായി വിജയനെ വിശേഷിപ്പിച്ചത് കേരളീയ പൗരുഷത്തിന്റെ പ്രതിരൂപം എന്നാണ്. പൗരുഷത്തിന്റെയും നേതൃപാടവത്തിന്റെയും ഉത്തമ ഉദാഹരണമാണ് പിണറായി വിജയനെന്ന് ഗോപി കോട്ടമുറിക്കല്‍ അഭിപ്രായപ്പെട്ടു.
എഴുതിത്തോല്‍പ്പിക്കാനോ എതിര്‍ത്തു തോല്‍പ്പിക്കാനോ കഴിയാത്ത വ്യക്തിത്വമായ പിണറായി വിജയന്റെ വിജയമാണ് എറണാകുളം സമ്മേളനത്തിന്റെ ശുഭ പര്യവസാനമെന്നും ഏറ്റവും മാതൃകയായ സമ്മേളനമാണ് എറണാകുളത്തേതെന്നും കോട്ടമുറിക്കല്‍ പറഞ്ഞു.
പ്രതിനിധി ചര്‍ച്ചയ്ക്കുളള മറുപടിയില്‍ കര്‍ശനമായ താക്കീതാണ് പിണറായി വിജയന്‍ എറണാകുളം ജില്ലാ കമ്മിറ്റിയ്ക്ക് നല്‍കിയത്. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിനൊപ്പമല്ല നില്‍ക്കുന്നതെങ്കില്‍ എറണാകുളം ജില്ലയെ പാര്‍ട്ടി ശത്രുക്കളുടെ ഗണത്തില്‍ പെടുത്തി നേരിടുമെന്നായിരുന്നു പിണറായിയുടെ ഭീഷണി.
രണ്ടര മണിക്കൂര്‍ നീണ്ട പിണറായിയുടെ പ്രസംഗം എറണാകുളത്തെ തീവ്ര വിഎസ് പക്ഷക്കാര്‍ക്കുളള കര്‍ക്കശമായ മുന്നറിയിപ്പായിരുന്നു.
വിഎസ് അച്യുതാനന്ദനോടൊപ്പം നിലയുറപ്പിച്ച ജില്ലാ കമ്മിറ്റിയുടെ തീവ്രനിലപാടുകളില്‍ വന്ന മാറ്റത്തിന്റെ പ്രതിദ്ധ്വനിയാണ് ഗോപി കോട്ടമുറിക്കലിന്റെ പ്രസംഗമെന്ന് ഔദ്യോഗിക പക്ഷം വിലയിരുത്തുന്നു. പഴയതുപോലെ വിഎസിന്റെ എല്ലാ നീക്കങ്ങള്‍ക്കും പിന്നില്‍ അടിയുറച്ചു നില്‍ക്കാന്‍ എറണാകുളം തയ്യാറായേക്കില്ല.
സംസ്ഥാന സമ്മേളനത്തിന് മുമ്പ് എറണാകുളത്ത് വീണ്ടും ചില മലക്കം മറിയലുകള്‍ നടക്കുമെന്നും വിലയിരുത്തപ്പെടുന്നു.
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications