അമ്മ കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നു
കോഴിക്കോട്: മുപ്പത്തഞ്ചുകാരിയായ യുവതി തന്റെ ഒന്നര വയസുള്ള പെണ്‍കുഞ്ഞിനെ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊന്നു.
കോഴിക്കോടിനടുത്ത് വെള്ളയിലാണ് സംഭവം നടന്നത്. വെള്ളയില്‍ സ്വദേശി വീണ കുറ്റം സമ്മതിച്ച് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
വീണക്ക് മാനസിക പ്രശ്നങ്ങളുള്ളതായി പൊലീസ് പറഞ്ഞു. വീണക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജെമിനി സര്‍ക്കസിലെ ആര്‍ട്ടിസ്റ്റായ ജെറിയുടെ ഭാര്യയാണ് വീണ. ഇവര്‍ക്കൊരു കുട്ടി കൂടിയുണ്ട്.












Click it and Unblock the Notifications