സ്കൂളില്‍ പോകാതിരിയ്ക്കാന്‍ കൈ കട്ടിലിനോട് ചേര്‍ത്തൊട്ടിച്ചു
മെക്‌സിക്കോ: സ്കൂളില്‍ പോകാതിരിയ്ക്കാന്‍ വേണ്ടി കരയുന്ന കുട്ടികളെ കണ്ടിട്ടില്ലേ. എന്നാല്‍ മെക്സിക്കോയിലെ ഡിജോ എന്ന പത്തു വയസുകാരന്‍ കരഞ്ഞു നിലവിളിയ്ക്കാനൊന്നും പോയില്ല.
ക്രിസ്‌മസ് അവധിയ്‌ക്കു ശേഷം സ്കൂള്‍ തുറന്ന ദിവസം ഡിജോ സ്‌കൂളില്‍ പോകാതിരിയ്ക്കാന്‍ വേണ്ടി സ്വന്തം ശരീരം പ്രത്യേക തരം പശ ഉപയോഗിച്ച് കട്ടിലിനോട് ചേര്‍ത്ത് ഒട്ടിച്ചു വയ്ക്കുകയായിരുന്നു ചെയ്തത്. കട്ടിലുമായി സ്കൂളില്‍ പോകാന്‍ ആരും പറയില്ലല്ലോ. അതായിരുന്നു ഡിജോയുടെ സൂത്രം.
ഏറെ നേരം കഴിഞ്ഞ് ഇത് കണ്ടെത്തിയ ഡിജോയുടെ അമ്മ സാന്ദ്ര കൈ കട്ടിലില്‍ നിന്നും വേര്‍പെടുത്താന്‍ നോക്കിയെങ്കിലും സാധിച്ചില്ല. സഹായത്തിനായി അയല്‍വാസികളെ വിളിച്ചെങ്കിലും അവര്‍ക്കും ഒന്നും ചെയ്യാനായില്ല.
പിന്നീട് കുട്ടിയെ രക്ഷിക്കാന്‍ മുനിസിപ്പല്‍ പോലീസിന്റെ സഹായം തേടുകയായിരുന്നു. പോലീസ് എത്തി പ്രത്യേക തരം രാസപദാര്‍ഥം ഉപയോഗിച്ച് കുട്ടിയുടെ കൈ കട്ടിലില്‍ നിന്നും വേര്‍പെടുത്തുകയായിരുന്നു.
അത്രയും നേരം കട്ടിലിനോടൊപ്പം ഡിജോയ്‌ക്ക് കഴിയേണ്ടി വന്നു. എന്തായാലും അന്നേ ദിവസം ക്ലാസില്‍ പോകാതിരിയ്‌ക്കാനുള്ള ഡിജോയുടെ ശ്രമം വിജയത്തിലെത്തി












Click it and Unblock the Notifications