കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വെ മന്ത്രി ലാലുവിനെക്കുറിച്ച് പരാമര്‍ശിക്കുന്ന പാഠം ഒഴിവാക്കി

  • By Staff
Google Oneindia Malayalam News

lalu prasad yadhavപട്ന: കേന്ദ്ര റെയില്‍വെ മന്ത്രി ലാലു പ്രസാദ്‌ യാദവിനെക്കുറിച്ച്‌ പരമാര്‍ശങ്ങളുള്ള പാഠം ബീഹാറിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥികള്‍ക്കുള്ള പാഠ പുസ്‌തകത്തില്‍ നിന്നും ഒഴിവാക്കി.

ഹിന്ദി പാഠ പുസ്തകമായ ഗദ്യ സോപാനിലെ 'മീട്ടി കെ ഗൗരവ്‌' (ദേശത്തിന്റെ അഭിമാനം) എന്ന പാഠമാണ്‌ ഒഴിവാക്കിയത്‌. 1994 മുതല്‍ ഈ പാഠം വിദ്യാര്‍ഥികള്‍ പഠിയ്‌ക്കുന്നുണ്ട്‌.

ലാലുവിനെ പുറമെ മുന്‍ ബീഹാര്‍ മന്ത്രിമാരായ ഭോലാ പസ്വാന്‍ ശാസ്‌ത്രി, കര്‍പൂരി താക്കൂര്‍ എന്നിവരെപ്പറ്റി പരാമര്‍ശിക്കുന്ന പാഠം ഒഴിവാക്കാന്‍ കരിക്കുലം കമ്മിറ്റിയാണ്‌ തീരുമാനമെടുത്തത്‌.

ഈ നേതാക്കള്‍ ബീഹാറിന്റെ മുഖ്യമന്ത്രി പദത്തിലേക്ക്‌ ഉയര്‍ന്നതെങ്ങനെയെന്നതായിരുന്നു ഈ പാഠത്തിന്റെ ഉള്ളടക്കം.

ഇതു കൂടാതെ ദളിത്‌ നവോത്ഥാന നായകനായിരുന്ന മഹാത്മ ജ്യോതിഭ ഫൂലെയെപ്പറ്റിയുള്ള പാഠം ഒഴിവാക്കുന്നതിനെക്കുറിച്ചും കരിക്കുലം കമ്മിറ്റി ആലോചിയ്‌ക്കുന്നുണ്ട്‌.

2008ല്‍ മാത്രമേ ഈ പാഠങ്ങള്‍ ഒഴിവാക്കി കൊണ്ടുള്ള പുതിയ പുസ്‌തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിയ്‌ക്കുകയുള്ളു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X